26 April 2024 Friday

കോള്‍മേഖലയില്‍ നേരിട്ട് കൊയ്ത് മെതിയന്ത്രം കൊണ്ടുവരണം ഇടനിലക്കാര്‍ കര്‍ഷകരെ പിഴിയുകയാണെന്ന പരാതിയുമായി കര്‍ഷകര്‍ രംഗത്ത്

ckmnews

കോള്‍മേഖലയില്‍ നേരിട്ട് കൊയ്ത് മെതിയന്ത്രം കൊണ്ടുവരണം ഇടനിലക്കാര്‍ കര്‍ഷകരെ പിഴിയുകയാണെന്ന പരാതിയുമായി കര്‍ഷകര്‍ രംഗത്ത്


ചങ്ങരംകുളം:പൊന്നാനി കോൾ മേഖലയിലെ  പാടശേഖരങ്ങളിൽ പുഞ്ച കൊയ്ത്തു സമയത്ത് കൊയ്ത് കൊയ്ത് യന്ത്രം കൊണ്ട് വരുന്ന ഇടനിലക്കാര്‍ കര്‍ഷകരെ പിഴിയുകയാണെന്ന പരാതിയുമായി ഒരു വിഭാഗം കര്‍ഷകര്‍ രംഗത്ത്.കൊയ്ത്ത് സമയത്ത് ഇടനിലക്കാര്‍ വഴി എത്തുന്ന കൊയ്ത് മെതിയന്ത്രം കർഷകരെ കൊള്ളയടിക്കുകയാണെന്നും കൊയ്ത് മെതിയന്ത്രങ്ങള്‍ ഇനിലക്കാരെ ഏൽപ്പിക്കാതെ ടെണ്ടർ വിളിച്ചു ഓരോ കോളിലും കര്‍ഷകര്‍ക്ക് നേരിട്ട് എത്തിക്കാന്‍  നടപടി സ്വീകരിക്കാൻ  കൃഷി വകുപ്പും സർക്കാരും  ഇടപെടപെടണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.കാലാവസ്ഥയില്‍ വരുന്ന മാറ്റങ്ങള്‍ മൂലം വലിയ നഷ്ടങ്ങള്‍ സഹിച്ചാണ് ഓരോ കോളിലും കര്‍ഷകര്‍ കൃഷിയുമായി മുന്നോട്ട് പോവുന്നതെന്നും ചില ഉദ്ധ്യോഗസ്ഥരുടെ സഹായത്തോടെ  ഇടനിലക്കാര്‍ കര്‍ഷകരെ കൂടുതല്‍ നഷ്ടങ്ങളിലേക്കും തള്ളിവിടുകയാണെന്നും ഇത്തരം ചൂഷണങ്ങള്‍ക്ക് അറുതി വരുത്തണമെന്നും അഖിലേന്ത്യ കിസാൻ കോൺഗ്രസ് പൊന്നാനി നിയോജക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.പാടശേഖര സമിതികള്‍ കൊയ്ത് യന്ത്രം അവരുടെ ഇഷ്ടക്കാര്‍ക്ക് നല്‍കുന്നത് വഴി പലരില്‍ പലരീതിയിലാണ് കൊയ്തിന് ചാര്‍ജ്ജ് ഈടാക്കുന്നതെന്നുമാണ് കര്‍ഷകരുടെ ആരോപണം.ശ്രീകുമാർ പെരുമുക്ക് അധ്യക്ഷത  വഹിച്ച യോഗം സിദ്ധിഖ് പന്താവൂർ ഉൽഘടനം ചെയ്തു.വി കമറുദ്ധീൻ,അലിമോൻഎം,എസ് കുഞ്ഞുണ്ണി  ഹക്കീം പെരുമുക്ക്,കെവി അബ്ദുറഹ്മാൻ എന്നിവര്‍ സംസാരിച്ചു