26 April 2024 Friday

വ​ട​ക്കാ​ഞ്ചേ​രി മുക്കുപണ്ടം വില്‍ക്കാന്‍ ശ്രമം: യുവാവ് അറസ്​റ്റില്‍; ചോദ്യം ചെയ്തപ്പോള്‍ തെളിഞ്ഞത് മാലമോഷണം

ckmnews

വ​ട​ക്കാ​ഞ്ചേ​രി: ജ്വ​ല്ല​റി​യി​ല്‍ മു​ക്കു​പ​ണ്ടം വി​ല്‍​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ യുവാവ്‌അ​റ​സ്​​റ്റി​ല്‍. വ​ട​ക്കാ​ഞ്ചേ​രി​യി​ലെ ഒ​രു ജ്വ​ല്ല​റി​യി​ല്‍ ഒ​രു പ​വ​നോ​ളം തൂ​ക്ക​മു​ള്ള മു​ക്കു​പ​ണ്ടം വി​ല്‍​ക്കാ​ന്‍ ശ്രമിച്ച വാ​ഴാ​നി കാ​ക്കി​നി​ക്കാ​ട് കു​ന്ന​ത്ത് വ​ള​പ്പി​ല്‍ ചൈ​തീ​ഷ് (30) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. മു​ക്കു​പ​ണ്ടം വില്‍ക്കാനായി പ്രതി ജൂവലറിയില്‍ എത്തിയതോടെ സംശയം തോന്നി ജീവനക്കാര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വ​ട​ക്കാ​ഞ്ചേ​രി പൊ​ലീ​സ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ.​എ. ത​ങ്ക​ച്ച​ന്‍, എ.​എ​സ്.​ഐ​മാ​രാ​യ കെ.​ആ​ര്‍. ദി​ലീ​പ് കു​മാ​ര്‍, പി.​എ. ഭൂ​വ​നേ​ശ​ന്‍, എ​സ്.​സി.​പി.​ഒ എ.​വി. സ​ജീ​വ്, സി.​പി.​ഒ ശ്രീ​ജി​ത്ത്‌ എ​ന്നി​വ​രു​ടെ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ ഓ​ട്ടു​പാ​റ​യി​ല്‍ വെ​ച്ച്‌ പ്ര​തി അ​റ​സ്​​റ്റി​ലാ​യ​ത്. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ പാ​ഞ്ഞാ​ളി​ലെ വ​യോ​ധി​ക​യു​ടെ ക​ഴു​ത്തി​ല്‍​നി​ന്ന്​ ര​ണ്ട് പ​വന്റെ സ്വ​ര്‍​ണ​മാ​ല ബൈ​ക്കി​ലെ​ത്തി പൊ​ട്ടി​ച്ചു​കൊ​ണ്ട് പോ​യ​താ​യും അ​റി​ഞ്ഞു. അ​തി​നാ​ല്‍ മോ​ഷ​ണ​കു​റ്റം ചു​മ​ത്തി മ​റ്റൊ​രു കേ​സും ഇ​യാ​ള്‍​ക്കെ​തി​രെ ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​തു