26 April 2024 Friday

എറവറാംകുന്ന് പൈതൃക കർഷക സംഘം മത്സ്യ വിളവെടുപ്പ് നടത്തി..

ckmnews

എറവറാംകുന്ന് പൈതൃക കർഷക സംഘം മത്സ്യ വിളവെടുപ്പ് നടത്തി..


ചങ്ങരംകുളം:എറവറാംകുന്ന് പൈതൃക കർഷകസംഘത്തിൻ്റെ മത്സ്യ വിളവെടുപ്പ് നടന്നു. ആറ് മാസം വളർന്ന തിലാപ്പിയ, നെട്ടർ മത്സ്യങ്ങളാണ് ഒന്നാം ഘട്ട വിളവെടുപ്പ് നടന്നത്.കുടാതെ കരിമീൻ, ഗാർപ്പ് മത്സ്യങ്ങളും ഈ കൂട്ടായ്മ കൃഷി ചെയ്യുന്നുണ്ട്. പരിപാടിയിൽ ഫിഷറീസ്     പ്രോമോട്ടർ റസീന, ഷിഹാബ് പള്ളിക്കുന്ന്, കർഷകസംഘം അംഗങ്ങളായ അബ്ബാസ് എൻ.എം, സുഹൈർ എറവറാംകുന്ന്, സബാഹുസ്സലാം, മൂസ.ഇ.എം, ഷാഹിർ.ഇ എച്ച്, ഉബൈദ്.ഇ. എം, ഫഹീം.ഇ.എച്ച്, ഫഹദ്.ഇ.എച്ച് എന്നിവർ പരിപാടിയിൽ പങ്കെടുത്തു..