27 April 2024 Saturday

ഡോ: ഇ.എം സുരജയെ ഡിവൈഎഫ്ഐ ആലംകോട് യൂണിറ്റ് ആദരിച്ചു

ckmnews

ഡോ: ഇ.എം സുരജയെ ഡിവൈഎഫ്ഐ ആലംകോട് യൂണിറ്റ് ആദരിച്ചു


ചങ്ങരംകുളം: ഇടശ്ശേരി പുരസ്കാരം നേടിയ ഡോ: ഇ.എം സുരജയെ ഡിവൈഎഫ്ഐ ആലംകോട് യൂണിറ്റ് ആദരിച്ചു. സി പി ഐ എം ആലംകോട് ബ്രാഞ്ച് സെക്രട്ടറി കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. രവി മാസ്റ്റർ ആലംകോട് മുഖ്യപ്രഭാഷണം നടത്തി. രതീഷ് , ശശികുമാർ എന്നിവർ ആശംസകൾ നേർന്നു. മനു പ്രതാപ് സ്വാഗതവും യൂണിറ്റ് സെക്രട്ടറി സിദ്ധാർത്ഥ് നന്ദിയും പറഞ്ഞു.