09 May 2024 Thursday

ആലംകോട് ഗ്രാമപഞ്ചായത്തില്‍ അംഗണവാടികള്‍ക്ക് അലമാരകള്‍ വിതരണം ചെയ്തു

ckmnews


ചങ്ങരംകുളം:ആലംകോട് ഗ്രാമ പഞ്ചായത്തിലെ അംഗൻവാടികൾക്ക് അലമാരകൾ വിതരണം ചെയ്തു.2019 -20 സാമ്പത്തിക വർഷത്തിലെ ജനകീയാസൂത്രണ പദ്ധതി പ്രകാരമാണ് അലമാരകൾ വിതരണം ചെയ്തത്. ഗ്രാമപഞ്ചായത്തിലെ അതിലെ 31 അംഗൻവാടികൾക്കാണ് അലമാര നൽകിയത്.മൂന്നര ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കിയത്. കിഴക്കേക്കര മാതൃകാ അംഗൻവാടിയിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  സുജിത സുനിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട്  എം കെ അൻവർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ  ആസിയ ഇബ്രാഹിം, സാജിത റഷീദ് തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. അംഗനവാടി ടീച്ചർമാരും രക്ഷിതാക്കളും വിദ്യാർത്ഥികളും  പരിപാടിയിൽ സംബന്ധിച്ചു  ചു രമണി ടീച്ചർ നന്ദി പറഞ്ഞു