08 May 2024 Wednesday

നടുവട്ടത്ത് ചരക്ക്ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു

ckmnews



ചങ്ങരംകുളം:നടുവട്ടത്ത് ചരക്ക്ലോറിക്കടിയില്‍ പെട്ട് യുവാവിന് ദാരുണാന്ത്യം.കാളാച്ചാല്‍ കൊടക്കാട്ട്കുന്ന് സ്വദേശി പുല്ലേല്‍വളപ്പില്‍ നാസര്‍(44)ആണ് മരിച്ചത്.തൃശ്ശൂര്‍ കുറ്റിപ്പുറം സംസ്ഥാനപാതയില്‍ നടുവട്ടം പിലാക്കല്‍ പള്ളിക്ക് സമീപം ഞായറാഴ്ച രാത്രി ഏഴരമണിയോടെയാണ് അപകടം.ഗുരുതരമായി പരിക്കേറ്റ നാസറിനെ നാട്ടുകാര്‍ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം തിങ്കളാഴ്ച പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും