26 April 2024 Friday

നരണിപ്പുഴ പരിസരത്ത് മാലിന്യം തള്ളിയവർക്കെതിരെ പോലീസ് കേസ്സെടുത്തു

ckmnews



ചങ്ങരംകുളം:നരണിപ്പുഴ പരിസരത്ത് മാലിന്യം തള്ളിയവർക്കെതിരെ പെരുമ്പടപ്പ് പോലീസ് കേസ്സെടുത്തു.രാത്രിയുടെ മറവിൽ ബേക്കറി അവശിഷ്ടങ്ങൾ പൊതുസ്ഥലത്ത് തള്ളിയവർക്കെതിരെയാണ് പെരുമ്പടപ്പ് പോലീസ് കേസ് എടുത്തത്.ചങ്ങരംകുളത്തെ ഒരു പ്രമുഖ ബേക്കറിയിലെ മാലിന്യങ്ങളാണ് തളളിയതെന്ന് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പെരുമ്പടപ്പ് സബ് ഇൻസ്പക്ടർ സുരേഷിൻ്റെ  നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി സ്ഥാപനത്തിന് എതിരെ കേസ്സെടുത്തത്.രാത്രി കാലങ്ങളിൽ ഈ പ്രദേശം ശക്തമായ നിരീക്ഷണത്തിലായിരിക്കുമെന്നും, മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.