09 May 2024 Thursday

പള്ളിക്കര ജിഎല്‍പി സ്കൂളില്‍ പഠനോത്സവം സംഘടിച്ചു

ckmnews

ചങ്ങരംകുളം:പള്ളിക്കര ജിഎല്‍പി സ്കൂളില്‍ പഠനോത്സവം സംഘടിച്ചു

ബുധനാഴ്ച കാലത്ത് സ്കൂളില്‍ നടന്ന പരിപാടി വാര്‍ഡ് മെമ്പര്‍ ദിവ്യ ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം  ചെയ്തു.പിടിഎ പ്രസിഡണ്ട് ഷാഫി സിപി അധ്യക്ഷത വഹിച്ചു.കാട്ടില്‍ അശറഫ്,സജീര്‍,ശ്രീനിവാസന്‍,ബിന്ദു തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു.തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാ പരിപാടികളും പഠന പ്രവര്‍ത്തനങ്ങളും നടന്നു.ചടങ്ങില്‍ എച്ച്എം വി വിനതകുമാരി സ്വാഗതവും കെവി മുഹമ്മദ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.