26 April 2024 Friday

ഉമർ മുസ് ലിയാർ സ്മാരക അവാർഡ് കെ.എം യൂസുഫ് ബാഖവിക്ക്

ckmnews

ഉമർ മുസ് ലിയാർ സ്മാരക അവാർഡ് കെ.എം യൂസുഫ് ബാഖവിക്ക്


ചങ്ങരംകുളം : പ്രമുഖ ഇസ് ലാമിക പണ്ഡിതനും പന്താവൂർ ഇർശാദ് സ്ഥാപനങ്ങളുടെ ചെയർമാനുമായിരുന്ന എം. വി. ഉമർ മുസ് ലിയാരുടെ സ്മരണാർഥം നൽകി വരുന്ന അവാർഡ് മതപണ്ഡിതനും സാമുഹിക വിദ്യഭ്യാസ പ്രവർത്തകനുമായ കെ.എം യൂസുഫ് ബാഖവിക്ക്

       വിദ്യാർഥി കാലം മുതൽ മാറഞ്ചേരിക്കും പരിസര പ്രദേശങ്ങൾക്കും വിദ്യഭ്യാസ, മത, സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ ലഭിച്ച ബഹുമുഖ സേവനങ്ങളാണ് ബാഖവിയെ അവാർഡിന് അർഹനാക്കിയത്.

       വിദ്യാർഥികൾക്ക് ഏർപ്പെടുത്തിയ അവാർഡിനു കോലളമ്പ് സ്നേഹ ഭവനിലെ  മുഹമ്മദ് ജംഷീറിനെയും തെരഞ്ഞെടുത്തു. ചേകനൂർ പി വി ഹംസ മുസ് ലിയാരുടെ മകനാണ്.

2021 ജനുവരി 02 ശനിയാഴ്ച രാവിലെ പതിനൊന്നിന് ഇർശാദ് കാമ്പസിൽ നടക്കുന്ന ഉമർ മുസ് ലിയാർ മുന്നാം ആണ്ട് ദിനാചരണ പരിപാടിയിൽ അവാർഡുകൾ സമ്മാനിക്കുമെന്ന് ഇർശാദ് കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.