26 April 2024 Friday

ആലംകോട് പ്രഭിത ടീച്ചറും നന്നംമുക്ക് ഒപി പ്രവീണും പഞ്ചായത്ത് വൈസ് പ്രസിഡണ്ട്

ckmnews

ആലംകോട് പ്രഭിത ടീച്ചറും നന്നംമുക്ക് ഒപി പ്രവീണും പഞ്ചായത്ത് വൈസ് പ്രസിഡണ്ട്


ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്തില്‍ പ്രഭിത ടീച്ചറും നന്നംമുക്ക് ഗ്രാമപഞ്ചായത്തില്‍ ഒപി പ്രവീണും ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമാരായി ചുമതലയേറ്റു.രണ്ട് പേരും എല്‍ഡിഎഫ് അംഗങ്ങളാണ്.ആലംകോട് പഞ്ചായത്തില്‍ ചങ്ങരംകുളം ഭാഗം ഉള്‍പ്പെടുന്ന വാര്‍ഡ് 17ല്‍ നിന്നാണ് പ്രഭിത ടീച്ചര്‍ മത്സരിച്ച് ജയിച്ചത്.നന്നംമുക്ക് പഞ്ചായത്തിലെ മൂക്കുതല വാരിയര്‍മൂല ഉള്‍പ്പെടുന്ന വാര്‍ഡ് 2ല്‍ നിന്നാണ് ഒപി പ്രവീണ്‍ ജയിച്ച് കയറിയത്.