26 April 2024 Friday

സൗദിയില്‍ വീണ്ടും യാത്രാവിലക്ക്; കര, നാവിക, വ്യോമ അതിര്‍ത്തികള്‍ അടച്ചു

ckmnews


റിയാദ്∙ രാജ്യാന്തര വിമാനങ്ങൾ വിലക്കിയും കര, നാവിക, വ്യോമാതിർത്തികൾ അടച്ചും വീണ്ടും യാത്രാവിലക്ക് ഏർപ്പെടുത്തി സൗദി. കൊറോണ വൈറസിന്റെ പുതിയ വകഭേദം ബ്രിട്ടനിൽ അതിവേഗം പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് സൗദിയുടെ പുതിയ തീരുമാനം.നിലവിൽ വിലക്ക് ഒരാഴ്ചത്തേക്കാണെന്നും അത് ആവശ്യമെങ്കിൽ നീട്ടുമെന്നും സൗദി വാർത്ത ഏജൻസി അറിയിച്ചു. അത്യാവശ്യ ഘട്ടങ്ങളിൽ വിമാനങ്ങൾ അനുവദിക്കുമെന്നും അറിയിച്ചിട്ടുണ്ട്. നിലവിൽ സൗദിയിലുള്ള വിമാനങ്ങൾക്ക് ഇത് ബാധകമല്ല. അവരെ പോകാൻ അനുവദിക്കുമെന്നും യാത്രാ ഏജൻസി റിപ്പോർട്ട് ചെയ്തു. വൈറസ് വ്യാപനം നിയന്ത്രണാതീതമാണെന്ന ബ്രിട്ടന്റെ മുന്നറിയിപ്പിനെ തുടർന്ന് പല യുറോപ്യൻ രാജ്യങ്ങളും ബ്രിട്ടനിൽനിന്നുള്ള വിമാനങ്ങൾക്കു വിലക്ക് ഏർപ്പെടുത്തിയതിനു പിന്നാലെയാണ് സൗദിയുടെ തീരുമാനം. കൊറോണയുടെ പുതിയ വകഭേദം കണ്ടെത്തിയതിനു ശേഷം (ഡിസംബർ 8ന് ശേഷം) യൂറോപ്പിൽനിന്ന് സൗദിയിൽ എത്തിയവർ രണ്ടാഴ്ചത്തേക്ക് സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കണമെന്നും പരിശോധന നടത്തണമെന്നും ഭരണകൂടം അറിയിച്ചതായി വാർത്ത ഏജൻസി പറഞ്ഞു. സൗദിക്കു പിന്നാലെ കുവൈത്തിലും ബ്രിട്ടനിൽനിന്നുള്ള വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു,