08 May 2024 Wednesday

വെളിയംകോട് സ്വദേശിയെ പള്ളിക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ckmnews

വെളിയംകോട് സ്വദേശിയെ പള്ളിക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി


പെരുമ്പടപ്പ്:വെളിയംകോട് സ്വദേശിയെ പള്ളിക്കുളത്തിൽ മരിച്ച നിലയില്‍ നിലയിൽ കണ്ടെത്തി.വെളിയംകോട് ഉമർഖാസി ജാറം പള്ളിക്കുളത്തിൽ ഇന്ന് രാവിലെയാണ് പൊന്നാനി ആനപ്പടി സ്വദേശിയും,വെളിയംകോട് താമസക്കാരനുമായ കടപ്പുറത്തകത്ത് ഹനീഫ (42) (മുറുക്കാൻപെട്ടി ഹനീഫ)ന്റെ മൃതദേഹം കണ്ടെത്തിയത്.നാട്ടുകാരും പൊന്നാനി പോലീസും വെളിയംകോട് മെട്രോ ആംബുലൻസ് പ്രവർത്തകരും ചേർന്ന് മൃതദേഹം കരക്കെടുത്ത് പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.