27 April 2024 Saturday

എസ്ഡിപിഐ തവളക്കുളം ബ്രാഞ്ച് ഭക്ഷ്യവിഭവങ്ങള്‍ വിതരണം ചെയ്തു

ckmnews


എരമംഗലം:ലോക്ക് ഡൗണ്‍ മൂലം പ്രതിസന്ധിയിലായ കുടുംബങ്ങള്‍ക്ക് സൗജന്യ ഭക്ഷ്യവിഭവങ്ങള്‍ വിതരണം ചെയ്തു.കോവിഡ് പശ്ചാതലത്തില്‍ പ്രദേശത്തെ പ്രയാസം നേരിടുന്ന കുടുംബങ്ങള്‍ക്കാണ് എസ്ഡിപിഐ വെളിയംകോട് താവളക്കുളം ബ്രാഞ്ച് ചീർപ്പ് പാലം മേഖലയിൽ കിറ്റുകള്‍ വിതരണം ചെയ്തത്. ഭക്ഷ്യ കിറ്റിന്റെ  വിതരണോത്ഘാടനം എസ്ഡിപിഐ വെളിയങ്കോട് പഞ്ചായത്ത് സെക്രട്ടറി ഷാഫി ഗ്രാമം പഞ്ചായത്ത് എക്സിക്യൂട്ടീവ് അംഗം അബ്ദുസമദിന് നൽകിക്കൊണ്ട്  നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാബ്, താവളക്കുളം ബ്രാഞ്ച് പ്രതിനിധി ഹനീഫ തുടങ്ങിയവർ പങ്കെടുത്തു.