09 May 2024 Thursday

എസ് ഡി പി ഐ എടപ്പാളിലും ചങ്ങരംകുളത്തും പ്രതിഷേധ പ്രകടനം നടത്തി

ckmnews

ചങ്ങരംകുളം:മതാടിസ്ഥാനത്തില്‍ പൗരത്വം നല്‍കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ പൗരത്വ ഭേദഗതി ബില്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി എസ് ഡി പി ഐ എടപ്പാളിലും ചങ്ങരംകുളത്തും പ്രതിഷേധ പ്രകടനം നടത്തി. ഭരണഘടന ഉറപ്പാക്കുന്ന തുല്യനീതി ലംഘിക്കുന്നതാണ് പൗരത്വ ഭേദഗതി ബില്ലെന്നും കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ ലക്ഷ്യം വെച്ച് ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനാണ് ശ്രമിക്കുന്നത്. ആര്‍.എസ്.എസ് അജണ്ട നടപ്പാക്കാനുള്ള ശ്രമത്തെ ജനാധിപത്യ വിശ്വാസികള്‍ ചെറുത്തു തോൽപ്പിക്കണമെന്നും പ്രകടനക്കാർ ആവശ്യപ്പെട്ടു.

എടപ്പാളിൽ നടന്ന പ്രകടനത്തിന് ഹംസ വട്ടംകുളം, ജാഫർ പൂക്കരതറ, മുഹമ്മദ്‌കുട്ടി വള്ളത്തോൾ, ഫസലു റഹ്‌മാൻ, അസീസ് തുടങ്ങിയവർ നേതൃത്വം നല്‍കി.