26 April 2024 Friday

കൊടിതോരണങ്ങളോ ചുമരെഴുത്തുകളോ ഇല്ല ഇലക്ട്രിക് പോസ്റ്റുകളും റോഡുകളും ശൂന്യം പ്രചരണരഗത്ത് വിത്യസ്ഥമായ മാതൃക കാട്ടി ആലംകോട് പഞ്ചായത്തിലെ കോട്ടേക്കുന്ന്

ckmnews


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തിലെ വാര്‍ഡ് 14 ലെ കോട്ടേക്കുന്ന് പ്രദേശം തെരെഞ്ഞെടുപ്പ് പ്രചരണരംഘത്ത് ഒരു വിത്യസ്ഥമായ  മാതൃക തീര്‍ക്കുകയാണ്.ഇവിടെ റോഡുകളും ഇലക്ട്രിക് പോസ്റ്റുകളും  മതിലുകളും റോഡുകളും ശൂന്യമാണ്


രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിതോരണങ്ങളോ ചുമരെഴുത്തുകളോ സ്ഥാനാര്‍ത്ഥികളുടെ ഫോട്ടോയും ചിന്നങ്ങളും പതിച്ച ഫ്ളക്സ് ബോര്‍ഡുകളോ കോട്ടേക്കുന്നില്‍ ഇല്ല എന്നതാണ് കോട്ടേകുന്നിനെ തെരെഞ്ഞെടുപ്പ് പ്രചരണ രംഗത്ത് വിത്യസ്ഥമാക്കുന്നത്.മുന്നണികള്‍ തമ്മില്‍ കടുത്ത മത്സരം നടക്കുന്ന പ്രദേശത്ത് യുഡിഎഫ് എല്‍ഡിഎഫ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ കടുത്ത മത്സരം നടക്കുമ്പോഴും പ്രചരണരംഗത്തെ വിത്യസ്ഥത മറ്റു പ്രദേശങ്ങള്‍ക്ക് മാതൃകയാകുകയാണ്.


 സൗഹൃദങ്ങളും ബന്ധങ്ങളും കോട്ടം വരാതെ സൂക്ഷിക്കാനും പ്രദേശവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ജാതി മത രാഷ്ട്രീയത്തിനതീതമായി രൂപീകരിച്ച കൂട്ടായ്മയാണ് അവസാന വാക്കെന്നും മുന്‍ പഞ്ചായത്ത് അംഗം കൂടിയായ എംഎം ബള്‍ക്കീസ് പറഞ്ഞു.120 തോളം വീടുകളിലായി 350 ഓളം വോട്ടര്‍മാരുള്ള പ്രദേശത്ത് ഇലക്ഷന്‍ പ്രചരണങ്ങള്‍ ഒരു തടസവുമില്ലാതെ തികച്ചും സൗഹാര്‍ദ്ധത്തോട് കൂടി തന്നെയാണ് നടക്കുന്നതെന്നും പ്രദേശവാസികള്‍ പറയുന്നു