26 April 2024 Friday

സാദിഖലി തങ്ങളുടെ ജില്ലാപര്യടനം നന്നംമുക്കിൽ സമാപിച്ചു

ckmnews

സാദിഖലി തങ്ങളുടെ ജില്ലാപര്യടനം നന്നംമുക്കിൽ സമാപിച്ചു

 ചങ്ങരംകുളം:അധോലോക സംഘങ്ങളുമായി കൂട്ടുകൂടിയ സിപിഎം കേരള ജനതയെ വെല്ലുവിളിച്ചു കൊണ്ടുള്ള ഭരണമാണ് നടത്തുന്നതെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.സാദിഖലി തങ്ങളുടെ ജില്ലാപര്യടനത്തിൻ്റെ സമാപന സമ്മേളനം നന്നംമുക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വി.മുഹമ്മദുണ്ണി ഹാജി, സി.എം യൂസഫ്, സുഹറ മമ്പാട്, കെ.മുരളീധരൻ, എ.വി അഹമ്മദ്, ഇ.പി ഏനു, നാഹിർ ആലുങ്ങൽ, അഷ്റഫ് പുറത്താട്ട്, പി.എം.കെ കാഞ്ഞിയൂർ, ഷാനവാസ് വട്ടത്തൂർ, പി.പി യൂസഫലി, പി.വി നാസർ, കെ.പി അബു എന്നിവർ സംസാരിച്ചു.