26 April 2024 Friday

പുന്നയൂര്‍ക്കുളത്ത് അന്നം തരുന്ന കര്‍ഷകര്‍ക്ക് നേരെയും സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം

ckmnews

പുന്നയൂര്‍ക്കുളത്ത് അന്നം തരുന്ന കര്‍ഷകര്‍ക്ക് നേരെയും സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം 


പെരുമ്പടപ്പ്:പുന്നയൂര്‍ക്കുളത്ത് കര്‍ഷകരുടെ ബണ്ട് പൊട്ടിച്ച്  സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം.പുന്നയൂര്‍ക്കുളം ഉപ്പുങ്ങല്‍ വടക്കേ പടവില്‍ കര്‍ഷകര്‍ താല്‍ക്കാലികമായി നിര്‍മ്മിച്ച തടയണയാണ് തുടര്‍ച്ചയായി സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. 180 ഓളം ഏക്കര്‍ വരുന്ന വടക്കേ പടവില്‍ 240 ഓളം കര്‍ഷകരാണ് കൃഷിചെയ്യുവാന്‍ തയ്യാറെടുത്തു നില്‍ക്കുന്നത്.കൃഷിയിറക്കുന്നത് വൈകുകയാണെങ്കില്‍ കര്‍ഷകര്‍ക്ക് വലിയ നഷ്ടം സംഭവിക്കുമെന്ന് ഉപ്പുങ്ങല്‍ പടവ് സൊസൈറ്റി ഭാരവാഹികളായ മുഹമ്മദ് അഷ്‌റഫ്, ബിജു, സുനീര്‍, ജാഫര്‍ തുടങ്ങിയവര്‍ പറഞ്ഞു.ഇത്തരത്തില്‍ കര്‍ഷകരെ ദ്രോഹിക്കുന്ന സാമൂഹ്യവിരുദ്ധരെക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഭാരവാഹികള്‍ വടക്കേക്കാട് പോലീസില്‍ പരാതി നല്‍കി