26 April 2024 Friday

കൊച്ചിയില്‍ കൊറോണ നിരീക്ഷണത്തിലായിരുന്ന 65കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

ckmnews

കളമശ്ശേരിയിലെ എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ട എറണാകുളം സ്വദേശിയായ 65കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. തൃപ്പൂണിത്തുറ ഇരുമ്ബനം സ്വദേശിയായ മുരളീധരനാണ് ഹൃദയാഘാതം മൂലം മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഇദ്ദേഹത്തെ കൊവിഡ് ലക്ഷണങ്ങളോടെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു മരണം സംഭവിച്ചത്. സാമ്ബിള്‍ പരിശോധനാ ഫലം ലഭ്യമായിട്ടില്ല. വീട്ടില്‍ 28 ദിവസത്തെ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയിരുന്നു.

അതേ സമയം രണ്ട് പേരെ കൂടി കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.

ആശുപത്രികളില്‍ ഐസൊലേഷനിലുള്ളവരുടെ ആകെ എണ്ണം 35 ആയി. ഇതില്‍ 19 പേര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലും, നാല് പേര്‍ ആലുവ ജില്ലാ ആശുപത്രിയിലും, 10 പേര്‍ സ്വകാര്യ ആശുപത്രിയിലും രണ്ട് പേര്‍ കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലുമാണ്. 42 പേരുടെ സാമ്ബിള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. 30 പേരുടെ പരിശോധന ഫലങ്ങള്‍ ലഭിച്ചപ്പോള്‍ പോസിറ്റീവ് കേസുകള്‍ ഒന്നുമില്ല. ഇനി 65 സാമ്ബിളുകളുടെ കൂടി ഫലം ലഭിക്കുവാനുണ്ട്.