27 April 2024 Saturday

പക്ഷിപ്പനി​: യു എ ഇയില്‍ കോഴി-ഇറച്ചി ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്ക് നിരോധനം

ckmnews

പ​ക്ഷി​പ്പ​നി പ​ട​ര്‍​ന്നു​പി​ടി​ച്ച രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന് കോ​ഴി ഉ​ള്‍​പ്പെ​ടെ പ​ക്ഷി​ക​ളു​ടെ​യും മാം​സ ഉ​ല്‍​പ​ന്ന​ങ്ങ​ളു​ടെ​യും ഇ​റ​ക്കു​മ​തി നി​രോ​ധി​ച്ച​താ​യി യു.​എ.​ഇ പ​രി​സ്ഥി​തി-​കാ​ലാ​വ​സ്ഥ വ്യ​തി​നാ​യ​ന മ​ന്ത്രാ​ല​യം (മോ​ക്ക) അ​റി​യി​ച്ചു.

ഈ​ജി​പ്ത്, ഹം​ഗ​റി എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന് അ​ല​ങ്കാ​ര പ​ക്ഷി​ക​ള്‍, ഇ​റ​ച്ചി​ക്കോ​ഴി​ക​ള്‍, കു​ഞ്ഞു​ങ്ങ​ള്‍, കാ​ട്ടു​ജീ​വി​ക​ള്‍, വി​രി​യി​ക്കു​ന്ന മു​ട്ട​ക​ള്‍, സം​സ്ക​രി​ച്ച ഗോ​മാം​സം, ആ​ട്, ആ​ട്ടി​ന്‍​കി​ടാ​വ്, കോ​ഴി ഇ​റ​ച്ചി എ​ന്നി​വ രാ​ജ്യ​ത്തേ​ക്ക് ഇ​റ​ക്കു​മ​തി ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്കു​ന്ന​താ​യും (മോ​ക്ക) വ്യ​ക്ത​മാ​ക്കി. യു.​എ.​ഇ പ​രി​സ്ഥി​തി-​കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന മ​ന്ത്രാ​ല​യ​വും ഈ​ജി​പ്തി​ലെ കൃ​ഷി, ഭ​ക്ഷ്യ നി​യ​ന്ത്ര​ണ മ​ന്ത്രാ​ല​യ​വും ത​മ്മി​ല്‍ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യെ തു​ട​ര്‍​ന്നാ​ണ് തീ​രു​മാ​നം