08 May 2024 Wednesday

ഹഫ്‌ലത്ത് ടീച്ചറുടെ നന്നംമുക്ക് പഞ്ചായത്ത് പര്യാടനത്തിന് തുടക്കമായി.

ckmnews


ചങ്ങരംകുളം:തൃതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്  മലപ്പുറം ജില്ലാ ചങ്ങരംകുളം ഡിവിഷൻ യു ഡി എഫ് സ്ഥാനാർഥി ഇ കെ ഹഫ്‌ലത്ത് ടീച്ചറുടെ പര്യാടനം നന്നംമുക്ക്‌ പഞ്ചായത്തിൽ ആരംഭിച്ചു. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന പര്യാടന പരിപാടിയുടെ ആദി ദിവസം  പള്ളിക്കര പള്ളിക്കുന്നിൽ നിന്നുമാണ് തുടക്കം കുറിച്ചത്.യുഡിഫ് പൊന്നാനി മണ്ഡലം ചെയർമാനും, കെപിസിസി മെമ്പറും കൂടിയായ  ശ്രീധരമാസ്റ്റർ പരിപാടി ഉൽഘാടനം ചെയ്തു, സിഎം യുസഫ്, നാഹിർ ആലുങ്ങൾ,എ വി അഹമ്മദ്,ഷാനവാസ്‌ വട്ടത്തൂർ, എ വി അബ്‌ദുറു, ഉമ്മർ,സുഹ്‌റ മമ്പാട്,പുറത്താട്ട് അഷ്‌റഫ്‌,അലി കെസി, സ്ഥാനാർഥികളയാ ഹഫ്‌ലത്ത് ടീച്ചർ, കാട്ടിൽ അഷ്‌റഫ്‌, സാദിഖ് നെച്ചിക്കൽ, മുസ്തഫ, റഈസ അനീസ്, എന്നിവർ സംസാരിച്ചു.