01 May 2024 Wednesday

പ്രവാസി ലീഗ് സംസ്ഥാന നേതാക്കള്‍ ആലംകോട് പഞ്ചായത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് അഭ്യര്‍ത്ഥിച്ചു

ckmnews


ചങ്ങരംകുളം: പ്രവാസി ലീഗ് തെരഞ്ഞെടുപ്പ് ക്യാമ്പയിന്റെ ഭാഗമായി ആലംകോട് പഞ്ചായത്ത് ചിയ്യാനൂർ 8-ാം വാർഡ് .U. D. F. സ്ഥാനാർത്ഥി ഇ.വി.ബഷീറിന്റെ വിജയത്തിന് വേണ്ടിവോട്ട് അഭ്യർത്ഥിച്ച് കൊണ്ട് പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മുന്നിയൂർ ഉൽഘാടന പ്രസംഗം നടത്തുന്നു.സംസ്ഥാന വൈസ് പ്രസിഡണ്ട് പി.എം.കെ.കാഞ്ഞിയൂർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഇമ്പിച്ചി മമ്മു ഹാജി, സൈഫുദ്ധീൻ വലിയകത്ത്, മജീദ് ഹാജി വടകര,എ.വി.അഹമ്മദ്, കെ.വി.അബദുൽ കാദർ, എന്നിവർ പ്രസംഗിച്ചു.കെ.ടി.ലത്തീഫ് ഒതളൂർ, ജബ്ബാർ മാന്തടം, വി.വി.മുഹമ്മദ്, എം.വി.അബ്ദുൽ ഹയ്യ്, സി.കെ.ഖാലിദ്, .ഇഖ്ബാൽ.ടി,കെ.എം.അഫ്സൽ.ഇ.വി.മുഹമ്മദ് അലി, എന്നിവർ പങ്കെടുത്തു.