26 April 2024 Friday

മഴയില്ല വെള്ളം വറ്റിത്തുടങ്ങി കര്‍ഷകര്‍ ആശങ്കയില്‍

ckmnews

മഴയില്ല വെള്ളം വറ്റിത്തുടങ്ങി കര്‍ഷകര്‍ ആശങ്കയില്‍


ചങ്ങരംകുളം:പ്രതീക്ഷിച്ച മഴ ലഭിക്കാതെ വരികയും തോടുകളും വയലുകളും വറ്റിത്തുടങ്ങുകയും ചെയ്തതോടെ ചങ്ങരംകുളം മേഖലയിലെ മുണ്ടകന്‍ കര്‍ഷകര്‍ ആശങ്കയില്‍.ആലംകോട് നന്നംമുക്ക് പഞ്ചായത്തുകളിലായി ഇറക്കിയ നൂറ് കണക്കിന് ഏക്കര്‍ വരുന്ന നെല്‍കൃഷിയാണ് വെള്ളം വറ്റിത്തുടങ്ങിയതോടെ ആശങ്കയിലായത്.കതിര്‍ വെച്ച് തുടങ്ങിയ കൃഷിക്ക് ഈ സമയത്ത് വെള്ളം ആവശ്യമാണെങ്കിലും പലസ്ഥലത്തും വെള്ളം പൂര്‍ണ്ണമായും വറ്റി.പ്രദേശത്തെ കുളങ്ങളില്‍ നിന്നും കിണറുകളില്‍ നിന്നും മോട്ടോര്‍ പമ്പ് സെറ്റ് എത്തിച്ച് വെള്ളം അടിച്ചാണ് കര്‍ഷകര്‍ കൃഷി മുന്നോട്ട് കൊണ്ട് പോവുന്നത്.ഇത് കര്‍ഷകരില്‍ വലിയ നഷ്ടമുണ്ടാക്കുന്നതായും കര്‍ഷകര്‍ പറയുന്നു.