26 April 2024 Friday

ആലംകോട് പഞ്ചായത്തിലെ വാര്‍ഡ് 3ല്‍ ഇത്തവണ ശക്തമായ മത്സരം

ckmnews

ആലംകോട് പഞ്ചായത്തിലെ വാര്‍ഡ്  3ല്‍ ഇത്തവണ ശക്തമായ മത്സരം


ചങ്ങരംകുളം:തദ്ദേശതെരെഞ്ഞെടുപ്പ് അംഗം മുറുകിയതോടെ ആലംകോട് പഞ്ചായത്തിലെ കക്കിടിപ്പുറം ഉള്‍പ്പെടുന്ന വാര്‍ഡ്  3ല്‍ ഇത്തവണ ശക്തമായ മത്സരം.ഇടത് കോട്ട നിലനിര്‍ത്താന്‍ എല്‍ഡിഎഫ് ഇത്തവണ സ്ഥാനാര്‍ത്ഥിയായി കെപി ചന്ദ്രവതിയെയാണ് മത്സരരംഗത്ത് ഇറക്കിയിരിക്കുന്നത്.ഇടത് കോട്ടയില്‍ അട്ടിമറി വിജയം പ്രതീക്ഷിച്ചാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ സബിത അനില്‍ പ്രചരണരംഗത്ത് സജീവമായിരിക്കുന്നത്.വാര്‍ഡില്‍ ഇത്തവണ എന്‍ഡിഎ സ്ഥാനാര്‍ത്ഥി മത്സരത്തിനില്ല എന്നത് ഇരു മുന്നണികള്‍ക്കും പ്രതീക്ഷ നല്‍കുന്നുണ്ട്.