26 April 2024 Friday

ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ് ഫെഡറേഷന്‍ അന്താരാഷ്ട്ര ഭിന്നശേഷി ദിനം ആചരിച്ചു

ckmnews

ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ് ഫെഡറേഷന്‍ അന്താരാഷ്ട്ര ഭിന്നശേഷി ദിനം ആചരിച്ചു


ചങ്ങരംകുളം:ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ( AKWRF) മലപ്പുറം ജില്ലാ കമ്മിറ്റിയും പൊന്നാനി താലൂക്ക് കമ്മിറ്റിയും സംയുക്ത മായി ഡിസംബർ 3 അന്താരാഷ്ട്ര ഭിന്നശേഷി ദിനം ആഘോഷിച്ചു. ആഘോഷത്തിന്റെ ഭാഗമായി AKWRF മെമ്പർമാരുടെ അവകാശ വിളംബര വാഹന ജാഥ നിലമ്പൂർ മുതൽ പൊന്നാനി വരെ നടത്തി. പ്രസ്തുത വാഹന റാലി പൊന്നാനി താലൂക്കിലേക്ക് കടന്നപ്പോൾ കുറ്റിപ്പുറം സബ്‌ ഇൻസ്‌പെക്ടർ ശ്രീ.ശശീന്ദ്രൻ ഫ്ലാഗ്ഓഫ്‌ ചെയ്തു.സംഘടനാ നേതൃത്വം Dr ലൈസ് ബിൻ മുഹമ്മദ്,(സംസ്ഥാന പ്രസിഡന്റ്)സലീം കിഴിശ്ശേരി(ജില്ലാ പ്രസിഡന്റ്)ബദറുസമാൻ മൂർക്കനാട്(ജില്ലാ സെക്രട്ടറി)മജീദ് ചങ്ങരംകുളം (ജില്ലാ ട്രഷറർ)മറ്റു കമ്മിറ്റി അംഗങ്ങളായ നിഷാദ് പരിയാപുരം, ശിവദാസൻ കരുവാരകുണ്ട് സന്തോഷ് ചങ്ങരംകുളം, റംസീന  പൊന്നാനി,ഹസീന പൊന്നാനി എന്നിങ്ങനെ 35പേർ പങ്കെടുത്തു.ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങളും ആവശ്യങ്ങളും വിളിച്ചറിയിച്ചുകൊണ്ട് നടന്ന റാലിയിൽ വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഭിന്നശേഷിയുള്ള ആളുകൾക്ക് വോട്ട്ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും ആവശ്യപ്പെട്ടു. പ്രമുഖ സാമൂഹിക പ്രവർത്തകനായ ഫിറോസ് കുന്നുംപറമ്പിൽ  ഉൾപ്പെടെ നിരവധി വ്യക്തികൾ AKWRF ന്റെ റാലിയിൽ ആശംസകൾ അറിയിച്ചു സംസാരിച്ചു. അവകാശ വിളംബര ജാഥ വൈകുന്നേരം 5 മണിക്ക് പൊന്നാനി ഹാർബറിൽ സമാപിച്ചു. സമാപനത്തിൽ പൊന്നാനി സർക്കിൾ ഇൻസ്പെക്ടർ മഞ്ജിത് ലാൽ , പൊന്നാനി ജോ: RTO അബ്ദുൾ സുബൈർ എന്നിവർ സംസാരിച്ചു