26 April 2024 Friday

യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് സ്വന്തം വീടിന്റെ ചുമരില്‍ കൈപ്പത്തി വരച്ച് ശ്രീധരന്‍

ckmnews

യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് അഭ്യര്‍ത്ഥിച്ച് സ്വന്തം വീടിന്റെ ചുമരില്‍ കൈപ്പത്തി വരച്ച് ശ്രീധരന്‍


ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്ത്ആറാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി സുനിത ചെറളശ്ശേരിക്ക് വേണ്ടി സ്വന്തം വീടിന്റെ ചുമരിൽ കൈപ്പത്തി വരച്ച് വോട്ട് അഭ്യർത്ഥിക്കുകയാണ് ആറാം വാർഡിലെ വോട്ടറും സജീവ കോൺഗ്രസ് പ്രവർത്തകനുമായ ശ്രീധരൻ കക്കാട്ട്.ചെറുപ്പം മുതലെ ചിത്രം വര ഇഷ്ടപ്പെടുന്ന ശ്രീധരന്

തെരഞ്ഞെടുപ്പുകൾ അടുത്താൽ തിരക്കോട് തിരക്കാണ്.ഇത്തവണയും ഒരുപാട് സ്ഥലങ്ങളിൽ ശ്രീധരൻ ചിഹ്നങ്ങൾ വരച്ചിട്ടുണ്ട്.ഇതിനിടയിലാണ് സ്വന്തം പാര്‍ട്ടിയുടെ വിജയത്തിന് സ്വന്തം വീട്ടുചുമരില്‍ ചിന്നം വരച്ച് ശ്രീധരന്റെ തെരെഞ്ഞെടുപ്പ് പ്രചരണം