26 April 2024 Friday

പഞ്ചായത്തി സൗജന്യമായി മരുന്ന് വിതരണം ചെയ്ത് ആലംകോട് പഞ്ചായത്ത് ആയുര്‍വേദ ഹോസ്പിറ്റല്‍

ckmnews



ചങ്ങരംകുളം:പഞ്ചായത്തി സൗജന്യമായി മരുന്ന് വിതരണം ചെയ്ത് ആലംകോട് പഞ്ചായത്ത് ആയുര്‍വേദ ഹോസ്പിറ്റല്‍.രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ ആയുര്‍വേദ മരുന്നാണ് ആലംകോട് ഗ്രാമപഞ്ചായത്ത് ആയുര്‍വേദ ആശുപത്രിയില്‍ നിന്ന് ആലംകോട് ഗ്രാമപഞ്ചായത്തിലെ ജീവനക്കാര്‍ക്കും ആശാ വര്‍ക്കര്‍മാര്‍ ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്കും സൗജന്യമായി വിതരണം ചെയ്തത്.ആലംകോട് ഗ്രാമപഞ്ചായത്തിന് വേണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സെക്രട്ടറി എന്നിവര്‍ ചേര്‍ന്ന് മരുന്ന് ഏറ്റുവാങ്ങി