26 April 2024 Friday

ആലംകോട് പഞ്ചായത്തിലെ വാര്‍ഡ് 6ല്‍ ഇത്തവണ ഇടതും വലതും സുനിതമാര്‍

ckmnews


ചങ്ങരംകുളം:തദ്ദേശ തിരഞ്ഞെടുപ്പില്‍ ആലംകോട് ഗ്രാമപഞ്ചായത്തിലെ  ആറാം വാർഡില്‍ ഇടതും വലതും  ഇത്തവണ സുനിതമാർ തമ്മിലുള്ള പോരാട്ടമാണ്.ഇടത് കോട്ട പൊളിക്കാന്‍ യുഡിഎഫ് സുനിത ചെര്‍ള്ളശ്ശേരിയെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ കോട്ട നിലനിര്‍ത്താന്‍ എല്‍ഡിഎഫ് നിയോഗിച്ചത് സുനിത സുരേന്ദ്രനെയാണ്.ആലംകോട്, ഉദിനു പ്പറമ്പ് ,കക്കിടിപ്പുറം മോസ്കോ ഉൾപ്പെടുന്ന സ്ഥലങ്ങളിൽപ്പെട്ട വാർഡാണ് ആറാം വാർഡ്.വാര്‍ഡില്‍ അട്ടിമറി വിജയം പ്രതീക്ഷിച്ച് ബിജെപി സ്ഥാനാര്‍ത്ഥിയായ അമ്പിളി ഹരിദാസനും പ്രചരണരംഗത്ത് സജീവമാണ്