26 April 2024 Friday

പറക്കുകയും അപ്രത്യക്ഷനാവുകയും ചെയ്യുന്ന സ്പ്രിങ് മാന്‍ ആരുടെയോ സൃഷ്ടി:സിഐ ചങ്ങരംകുളം

ckmnews


വിദ്യാ സമ്പന്നരായ മലയാളികള്‍ തന്നെ ഇത്തരം പ്രചരണത്തില്‍ വീഴുന്നത് ലജ്ജാകരം:സിഐ പൊന്നാനി

ചങ്ങരംകുളം:പറക്കുകയും അപ്രത്യക്ഷനാവുകയും ചെയ്യുന്ന സ്പ്രിങ് മാന്‍ ഏതോ സാമൂഹ്യ വിരുദ്ധരുടെ സൃഷ്ടിയാണെന്നും ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ ഉണ്ടെങ്കില്‍ അവരെ കണ്ടെത്താന്‍ സഹായിക്കുന്നതിന് പകരം പസ്പര ബന്ധമില്ലാത്ത വീഡിയോകളും ശബ്ദ സന്ദേശങ്ങളും സോഷ്യല്‍ മീഡിയകളില്‍ ഷെയര്‍ ചെയ്ത് ജനങ്ങളെ തെറ്റ് ധരിപ്പിക്കുന്നത് വിദ്യാ സമ്പന്നരായ മലയാളികള്‍ക്ക് ചേര്‍ന്നതല്ലെന്നും പോലീസ്.ഉന്നത പദവി വഹിക്കുന്നവരും സാമൂഹ്യ പ്രവര്‍ത്തകരും വിദ്യാസമ്പന്നരും ഇത്തരം പ്രചരണത്തില്‍ വീഴുന്നത് ലജ്ജാകരമാണെന്നും ആധുനിക കാലഘട്ടത്തിലും കേട്ട് കേള്‍വി പോലുമില്ലാത്ത പ്രചരണത്തില്‍ വിശ്വസിച്ച് സ്റ്റേഷനില്‍ വിളിച്ച് പരാതി പറയുകയും ലോക്ക് ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് രാത്രി കാലങ്ങളില്‍ പുറത്തിറങ്ങുകയും ചെയ്യുന്നത് അപഹാസ്യമാണ്.അവസരം മുതലെടുത്ത് രാത്രി കാലങ്ങളില്‍ കൂട്ടത്തോടെ പുറത്തിറങ്ങാന്‍ യുവാക്കള്‍ ശ്രമം നടത്തുന്നത് പോലീസിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.ഇത്തരക്കാള്‍ ഏതെങ്കിലും കാലത്ത് സിസി ക്യാമറയില്‍ കുടുങ്ങിയ കള്ളന്‍മാരുടെ ദൃശ്യങ്ങളും വഴിയില്‍ കാണുന്ന ഇതര സംസ്ഥാന തൊഴിലാളികളെ മര്‍ദ്ധിക്കുകയും ഭീഷണിപ്പെടുത്തുന്നതുമായ വീഡിയോയും ഫോട്ടോയും പ്രചരണത്തോടൊപ്പം ചേര്‍ത്ത് അയച്ചാണ് ഒരു ഗ്രാമത്തെ മുഴുവന്‍ തെറ്റ് ധരിപ്പിക്കുന്നത്.കുറച്ച് കാലം കുന്ദംകുളം മേഖലയില്‍ ഉണ്ടായിരുന്ന ബ്ളാക്ക് മാന്‍ എന്ന സാങ്കല്‍പിക സൃഷ്ടിയാണ് ചങ്ങരംകുളം എടപ്പാള്‍ പൊന്നാനി പെരുമ്പടപ്പ് തൃത്താല സ്റ്റേഷന്‍ അതിര്‍ത്തിയിലേക്ക് പടര്‍ത്തി വിട്ടിരിക്കുന്നത്.ഇത്തരം സൃഷ്ടിക്ക് പിന്നില്‍ ഏതെങ്കിലും പ്രദേശത്ത് ആരെങ്കിലും പ്രത്യക്ഷമായോ പരോക്ഷമായോ പ്രവൃത്തിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും പോലീസ് അവരെ കണ്ടെത്തും.എല്ലാ മേഖലയിലും പോലീസ് പെട്രോളിങ് ശക്തമാക്കിയിട്ടുണ്ട്.അനാവശ്യമായ തോന്നലുകളോ സോഷ്യല്‍മീഡിയകളില്‍ വരുന്ന പോസ്റ്ററുകളോ വെച്ച് പോലീസിനെയോ പൊതുജനങ്ങളെയോ തെറ്റ് ധരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ചങ്ങരംകുളം സിഐ ബഷീര്‍ ചിറക്കല്‍,പൊന്നാനി സിഐ സണ്ണി ചാക്കോ എന്നിവര്‍ ചങ്ങരംകുളം വാര്‍ത്തയോട് പറഞ്ഞു.നിലവില്‍ അടുത്ത ദിവസങ്ങളിലായി  മോഷണ ശ്രമത്തിന് ആരും പോലീസ് പിടിയിലായിട്ടില്ല.പോലീസിന് ഫോണ്‍ ചെയ്യുന്നവരുടെ വിവരങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്.രാത്രി കാലങ്ങളില്‍ സംശയാസ്പദമായി പിടിയിലാവുന്നവരുടെ കോള്‍ വിവരങ്ങളും പോലീസ് ശേഖരിക്കും.ബ്ളാക്ക് മാനെയും കള്ളനെയും പിടിക്കാനെന്ന് പറഞ്ഞ് റോഡില്‍ കാണുന്ന ആളുകളെ മര്‍ദ്ധിക്കുകയും വീഡിയോ എടുത്ത് പ്രചരിപ്പിക്കുകയും ചെയ്താല്‍ കര്‍ശന നടപടി ഉണ്ടാവും.സംശയാസ്പദമായ രീതിയില്‍ രാത്രിയില്‍    ആരെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ ഉടനെ പോലീസിനെ അറിയിക്കാവുന്നതാണ്. ഇത്തരം പ്രചരങ്ങളുടെ പേരില്‍ പുറത്തിറങ്ങി കറങ്ങുന്നവര്‍ക്കെതിരെ സര്‍ക്കാരിന്റെ പുതിയ ഓഡിനന്‍സ് പ്രകാരമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുമെന്ന് ചങ്ങരംകുളം പൊന്നാനി സിഐമാര്‍ പറഞ്ഞു.


റിപ്പോര്‍ട്ട്:ഷാഫി ചങ്ങരംകുളം