26 April 2024 Friday

ആലംകോട് പഞ്ചായത്തിലെ വാര്‍ഡ് 7ല്‍ ശക്തമായ മത്സരം

ckmnews


ചങ്ങരംകുളം:തദ്ദേശതെരെഞ്ഞെടുപ്പ് പ്രചരണം മുറുകിയതോടെ ആലംകോട് പഞ്ചായത്തിലെ ഉദിനുപറമ്പ് ഞാറക്കുന്ന് ഭാഗം ഉള്‍പ്പെടുന്ന വാര്‍ഡ് 7ല്‍ മത്സരം മുറുകുന്നു.മുന്‍ പഞ്ചായത്ത് അംഗം കൂടിയായ എപി പുരുഷോത്തമനെയാണ് സിറ്റിംങ് സീറ്റ് നിലനിര്‍ത്താന്‍ എല്‍ഡിഫ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്.സീറ്റ് പിടിക്കാന്‍ കോണ്‍ഗ്രസ്സിലെ ശശി പൂക്കേപുറത്തിനെയാണ് യുഡിഫ് നിയോഗിച്ചിരിക്കുന്നത്.കൂടുതല്‍ വോട്ടുകള്‍ നേടി വാര്‍ഡില്‍ ബിജെപിക്ക് ശക്തമായ അടിത്തറ പാകാന്‍ ചിയ്യാനൂര്‍ സ്വദേശിയായ കരുമത്തില്‍ സുമേഷാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്ത് ഉള്ളത്.