27 April 2024 Saturday

സംസ്ഥാനതല ചിത്രരചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി മിഥു കൃഷ്ണ

ckmnews

സംസ്ഥാനതല ചിത്രരചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി മിഥു കൃഷ്ണ


ചങ്ങരംകുളം:സംസ്ഥാനതല ചിത്രരചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി ചങ്ങരംകുളം നന്നംമുക്ക് സ്വദേശിയായ മിഥുകൃഷ്ണ.ഇന്ത്യയുടെ പക്ഷി മനുഷ്യന്‍ എന്നറിയപ്പെടുന്ന ഡോക്ടര്‍ സലീം അലിയുടെ ജനമദിനത്തോടനുബന്ധിച്ച്(ദേശീയ പക്ഷിനിരീക്ഷണദിനം)നടന്ന ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന തലത്തില്‍ നടത്തിയ ചിത്രരചനാ മത്സരത്തിലാണ് നന്നംമുക്ക് എംടിഎസ് യുപി സ്കൂളിലെ വിദ്യാര്‍ത്ഥി കൂടിയായ മിഥുകൃഷ്ണ അഭിമാനകരായ നേട്ടം സ്വന്തമാക്കിയത്.