26 April 2024 Friday

എടപ്പാൾ, ചങ്ങരംകുളം ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥികളുടെ പര്യടനത്തിന് തുടക്കമായി

ckmnews

എടപ്പാൾ, ചങ്ങരംകുളം ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥികളുടെ പര്യടനത്തിന് തുടക്കമായി


ചങ്ങരംകുളം: ജില്ലാ പഞ്ചായത്ത്  എടപ്പാൾ, ചങ്ങരംകുളം ഡിവിഷനുകളിലെ എൽഡിഎഫ് സ്ഥാനാർഥികളുടെ  പര്യടനത്തിന് തുടക്കമായി. എടപ്പാൾ ഡിവിഷൻ സ്ഥാനാർഥി അഡ്വ. പി പി മോഹൻദാസിൻ്റെ പര്യടനം തവനൂർ പഞ്ചായത്തിലെ മാത്തൂരിൽ എൽഡിഎഫ് തവനൂർ മണ്ഡലം സെക്രട്ടറി 

പി ജ്യോതിഭാസ് ഉദ്ഘാടനം ചെയ്തു. സ്ഥാനാർഥി അഡ്വ. പി പി മോഹൻദാസ്, ഇ വി മോഹനൻ, ഇ ബാലകൃഷ്ണൻ, കെ പി വേണു, പി ജ്യോതി, കെ വിജയൻ, ടി വി ശിവദാസ്, ഇ രാജഗോപാൽ, എൻ വി സലാം, പി കെ സജിത്   എന്നിവർ സംസാരിച്ചു. തൃപ്പാലൂർ, അയങ്കലം, കല്ലൂർ, മറവഞ്ചേരി, പറപ്പൂത്ത്പറമ്പ്, ചാലപ്പുറം, കാലടി, പൂച്ചാംകുന്ന്, 

കണ്ടനകം, കാവിൽപ്പടി, വെറൂർ, മാങ്ങാട്ടൂർ, തിരുത്തി, മൂർച്ചിറ, പാറപ്പുറം, തണ്ടിലം, നരിപ്പറമ്പ്, വൈലിപ്പറ്റ, പോത്തനൂർ, തെക്കുമുറി, പൊൽപ്പാക്കര, തറക്കൽ, പൊന്നാഴിക്കര, തട്ടാൻപടി, തുയ്യം എന്നിവിടങ്ങളിലെ പര്യടനത്തിനു ശേഷം രാത്രി ഏഴോടെ വലിയ പാലം സെൻ്ററിൽ സമാപിച്ചു. തിങ്കളാഴ്ച രാവിലെ 9 എടപ്പാൾ പഞ്ചായത്തിലെ  പെരുമ്പറമ്പിൽ നിന്ന് പര്യടനം വീണ്ടും ആരംഭിക്കും. പൊറൂക്കര - 9.15, പഴയ ബ്ലോക്ക് - 9.30, അംശകച്ചേരി - 9.45, വെങ്ങിനിക്കര - 10,  തലമുണ്ട - 10 15,  അയിലക്കാട് (വെസ്റ്റ്) -10.30, അയിലക്കാട് ( ഈസ്റ്റ്) -10.45, പൂക്കരത്തറ -11,  വൈദ്യർ മൂല - 11.15, കോലളമ്പ് - 11.30, കോലം - 11.45, പൊൻകുന്ന് - 12, കമ്പനിപ്പടി - 3, കാലടിത്തറ -3.15, ഉദിനിക്കര - 3.30, മാണൂർ - 3.45, കോട്ടീരി - 4, തിരിമണിയൂർ - 4.15, ചേകനൂർ -4.30, പാറപ്പുറം - 4.45, പോട്ടൂർ - 5, കാന്തള്ളൂർ - 5.15, കുറ്റിപ്പാല - 5.30, ചോലക്കുന്ന് - 5.45, എരുവപ്രക്കുന്ന് - 6.30 പര്യടനത്തിനു ശേഷം രാത്രി ഏഴോടെ വെള്ളറമ്പിൽ സമാപിക്കും.

ചങ്ങരംകുളം ഡിവിഷൻ സ്ഥാനാർഥി ആരിഫ നാസറിൻ്റെ പര്യടനം വെളിയങ്കോട് പഞ്ചായത്തിലെ ചേരിക്കല്ല് നിവാസികളോട് വോട്ട് അഭ്യർഥിച്ചാണ് തുടങ്ങിയത്. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ സെക്രട്ടറി വി വി കുഞ്ഞുമുഹമ്മദ്, ടി സത്യൻ, സുരേഷ് കാക്കനാത്ത്, കെ കെ മണികണ്ഠൻ, എം അജയ് ഘോഷ്, കുഞ്ഞിമോൻ കോഴിക്കൽ, കെ കെ സതീശൻ, രാജൻ എരമംഗലം എന്നിവർ സംസാരിച്ചു. നാകോല പഴഞ്ചിറ, പട്ടേരി കുന്ന്,  തവളകുന്ന്,  പെരുമ്പടപ്പ് ബ്ലോക്ക്, ചെറവല്ലൂർ, കല്ലൂർമ, സ്രായികടവ്, മുതുകാട്, നന്നംമുക്ക്, ഐനിച്ചോട്, തരിയത്ത്, തെങ്ങിൽ പള്ളി, ചങ്ങരംകുളം, പള്ളിക്കര തെക്കുമുറി, പള്ളിക്കര, കാഞ്ഞിയൂർ, വാര്യർ മുല, മൂക്കുതല വടക്കുമുറി, മൂച്ചിക്കൽ, ചേലക്കടവ്, നണിപ്പുഴ,  മാക്കാലി, പിടവന്നൂർ എന്നിവിടങ്ങളിലെ പര്യടനത്തിനു ശേഷം രാത്രി ഏഴാടെ മനപ്പടിയിൽ സമാപിച്ചു. തിങ്കളാഴ്ച രാവിലെ 9.30ന് ആലങ്കോട് പഞ്ചായത്തിലെ പാവിട്ടപ്പുറത്തു നിന്ന് പര്യാടനം വീണ്ടും ആരംഭിക്കും. കിഴിക്കര - 9.45, ഒതളൂർ - 10, കോലിക്കര - 10.30, കോക്കൂർ തെക്കുമുറി - 10.45, മടത്തുംപുറം - 11, കോക്കൂർ സെന്റർ - 11.15, വളയംകുളം - 11.30, പള്ളിക്കുന്ന് - 11.45, ചിയ്യാനൂർ - 12, ചങ്ങരംകുളം ലക്ഷംവീട് - 12.15, മാന്തടം മുത്തൂർ 12. 30, പെരുമുക്ക് - 12. 45,  മാന്തടം - 3.30, ആലങ്കോട് മാമണി പടി - 3.45, ആലങ്കോട് കെപിഎസ് പീടിക - 4, ഉദിനു പറമ്പ് - 4. 15, അട്ടേക്കുന്ന്- 4. 45, കക്കിടിപ്പുറം - 5, കക്കിടിക്കൽ - 5.15, പന്താവൂർ - 5.30,  കാളച്ചാൽ - 5.45, നടുവട്ടം - 6, ശുകപുരം - 6.15, പുരമുണ്ടേക്കാട് - 6.30,, തൈക്കാട് വട്ടംകുളം - 6.45 പര്യടനത്തിനു ശേഷം രാത്രി ഏഴോടെ മുതൂരിൽ 

 സമാപിച്ചു