01 May 2024 Wednesday

പിതാവിന്റെ വിജയത്തിന് പ്രചരണഗാനം ആലപിച്ച് പള്ളിക്കുന്ന് സ്വദേശി അഫിദ ഷെരീഫ്

ckmnews


ചങ്ങരംകുളം:പിതാവിന്റെ വിജയത്തിന് പ്രചരണഗാനം ആലപിച്ച് പള്ളിക്കുന്ന് സ്വദേശി അഫിദ ഷെരീഫ് ജനശ്രദ്ധനേടുന്നു.ആലംകോട് പഞ്ചായത്തിലെ പള്ളിക്കുന്ന് പ്രദേശം ഉള്‍പ്പെടുന്ന വാര്‍ഡ് 15ലെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായ മുഹമ്മദ് ഷെരീഫിന്റെ മകള്‍ അഫിദ ഷെരീഫ് ആണ് പിതാവിന് പ്രചരണഗാനം പാടിയത്.വളയംകുളം എംവിഎം സ്കൂളില്‍ ഏഴാംക്ളാസ് വിദ്യാര്‍ത്ഥിയായ അഫിദ മനോഹരമായ നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ടെങ്കിലും തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പിതാവിന് വേണ്ടി പ്രചരണഗാനം ആലപിച്ചത് വലിയ സന്തോഷം നല്‍കുന്നതായും അഫിദ പറയുന്നു.അഫിദയുടെ ഗാനങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.