26 April 2024 Friday

പന്താവൂർ ഇർശാദ് മീലാദ് കാമ്പയിനിനു പ്രൗഢമായ സമാപനം

ckmnews

പന്താവൂർ ഇർശാദ്  മീലാദ് കാമ്പയിനിനു പ്രൗഢമായ സമാപനം.


ചങ്ങരംകളം:പന്താവൂർ ഇർശാദ് സ്ഥാപനങ്ങളുടെ നാൽപതു ദിവസം നീണ്ടു നിന്ന ഈദേ മീലാദ് കാമ്പയിൻ  സമാപിച്ചു.ഒക്ടോബർ 16 മുതൽ നവംബർ 26 വരെ നടന്ന കാമ്പയിനിൽ വ്യത്യസ്തവും  ശ്രദ്ധേയവുമായ പരിപാടികളാണ് നടന്നത്. സമാപന സംഗമം ഇർശാദ് പ്രസിഡണ്ട് കെ സിദ്ധീഖ് മൗലവി അയിലക്കാട് ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി മുഖ്യ പ്രഭാഷണം നടത്തി.വാരിയത്ത് മുഹമ്മദലി ആധ്യക്ഷത വഹിച്ചു.കേരള ഹസൻ ഹാജി അവാർഡ് ദാനം നടത്തി. സയ്യിദ് എസ് ഐ കെ തങ്ങൾ മൂതൂർ, അബ്ദുൽ ബാരി സിദ്ധീഖി, മുഹമ്മദ് ശരീഫ് ബുഖാരി, പി പി നൗഫൽ സഅദി, എം കെ ഹസൻ നെല്ലിശേരി, സി അബ്ദു റഹ് മാൻ തലമുണ്ട, കെ പി ഉമർ സഖാഫി പ്രസംഗിച്ചു.കാമ്പയിനിന്റെ ഭാഗമായി സെമിനാർ സീരീസ്, വചനാമൃതം, പ്രകീർത്തനോത്സവം, ഗൃഹ വസന്തം, മധുരപ്പൊതി, സ്വലാത്ത് സമർപ്പണം, കാലാവിരുന്ന്, ബുക്ക് റിവ്യു, പ്രബന്ധ രചനാ മത്സരം, കാലിഗ്രഫി മത്സരം തുടങ്ങിയ പതിനഞ്ചിന പദ്ധതികളാണ് സംഘടിപ്പിച്ചത്.