26 April 2024 Friday

ദേശീയ പണിമുടക്കില്‍ വലഞ്ഞവര്‍ക്ക് ആശ്വാസമായി ടീം വെല്‍ഫെയര്‍ പ്രവര്‍ത്തകര്‍

ckmnews

ദേശീയ പണിമുടക്കില്‍ വലഞ്ഞവര്‍ക്ക് ആശ്വാസമായി ടീം വെല്‍ഫെയര്‍ പ്രവര്‍ത്തകര്‍


ചങ്ങരംകുളം:സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ വലഞ്ഞ യാത്രക്കാര്‍ക്ക് ആശ്വാസമായി ടീം വെല്‍ഫെയര്‍ പ്രവര്‍ത്തകര്‍ കുപ്പിവെള്ളവും പഴങ്ങളും വിതരണം ചെയ്തു.പണിമുടക്കിന്റെ ഭാഗമായി കച്ചവടസ്ഥാപനങ്ങള്‍ മുഴുവന്‍ അടഞ്ഞ് കിടന്നതോടെ ദീര്‍ഘദൂര യാത്രക്കാര്‍ അടക്കമുള്ളവര്‍ വലയുന്നത് മനസിലാക്കിയ പ്രവര്‍ത്തകരാണ് സംസ്ഥാന പാതയില്‍ ചങ്ങരംകുളത്ത് യാത്രക്കാര്‍ക്ക് വെള്ളവും പഴവര്‍ഗ്ഗങ്ങളും സൗജന്യമായി വിതരണം ചെയ്തത്.ടീം വെല്‍ഫെയര്‍ പ്രവര്‍ത്തകരായ ജമാൽ എൻ.പി,നബീൽ എം.വി, ഇഹ്സാൻ സിറാജ്, അബ്ദുട്ടി വളയംകുളം തുടങ്ങിയവര്‍ നേതൃത്വം നല്‍കി