26 April 2024 Friday

എൽ ഡി എഫ് ചങ്ങരംകുളത്ത് ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു

ckmnews

എൽ ഡി എഫ് ചങ്ങരംകുളത്ത് ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു


എടപ്പാൾ: കേന്ദ്ര ഏജൻസികളയും ഭരണഘടനാ സ്ഥാപനങ്ങളേയും ഉപയോഗിച്ച് കേരളത്തിൻ്റെ വികസന പദ്ധതികളെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ എൽ ഡി എഫ് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.

കേരളത്തെ രക്ഷിക്കുക വികസനം സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി  എൽ ഡി എഫ് ചങ്ങരംകുളത്ത് നടത്തിയ ബഹുജന കൂട്ടായ്മ പി നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ആലംകോട് ലോക്കൽ സെക്രട്ടറി എൻ വി ഉണ്ണി അധ്യക്ഷത വഹിച്ചു. പി വിജയൻ, ബാലകൃഷ്ണൻ, ആരിഫ നാസർ തുടങ്ങിയവർ സംസാരിച്ചു.