27 April 2024 Saturday

കൃഷ്ണനും കുടുംബവും മത്സരചൂടില്‍ തദ്ദേശ തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നത് ഒരു കുടുംബത്തിലെ നാല് പേര്‍

ckmnews

കൃഷ്ണനും കുടുംബവും മത്സരചൂടില്‍


തദ്ദേശ തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നത് ഒരു കുടുംബത്തിലെ നാല് പേര്‍


ചങ്ങരംകുളം:മലപ്പുറംജില്ലയിലെ ആലംകോട് പഞ്ചായത്തിലെ കൃഷ്ണനും കുടുംബവും തദ്ദേശ തിരഞ്ഞെടുപ്പ് മത്സര ചൂടിലാണ്.ബിജെപി നേതാവ് കൂടിയായ കൃഷ്ണന്‍ പാവിട്ടപ്പുറം ഇത്തവണ പെരുമ്പടപ്പ് ബ്ളോക്കിലേക്ക് ആലംകോട് ഡിവിഷനില്‍ നിന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്താണ്.തിരക്ക് കൂടാന്‍ കാരണം കൃഷ്ണന്റെ സഹധര്‍മ്മിണി ഷൈനി കൃഷ്ണനും ആലംകോട്  പഞ്ചായത്തിലെ വാര്‍ഡ് 13ല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്ത് ഇറങ്ങിയതോടെയാണ്.ഷൈനി കൃഷ്ണന്റെ മാതാവും മാതാവിന്റെ സഹോദരനും ഇത്തവണ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായി ജില്ലയിലെ ആതവനാട് പഞ്ചായത്തില്‍ ജനവിധി തേടുന്നുവെന്നതാണ് കൃഷ്ണന്റെ കുടുംബത്തെ തിരഞ്ഞെടുപ്പ് തിരക്കിലാക്കുന്നത്.ആതവനാണ് പഞ്ചായത്തില്‍ വാര്‍ഡ് 13ല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ഷൈനി കൃഷ്ണന്റെ മാതാവ് രാധാമണി മത്സരിക്കുമ്പോള്‍ കുറ്റിപ്പുറം ബ്ളോക്കില്‍ ആതവനാട് ഡിവിഷനില്‍ നിന്ന് ഏന്‍ഡിഎ ക്ക് വേണ്ടി ജനവിധി തേടുന്നത് രാധാമണിയുടെ സഹോദരന്‍ കൂടിയായ കെപി മണികണ്ഠനാണ്.കുടുംബത്തിലെ നാല് പേര്‍ തിരഞ്ഞെടുപ്പ് മത്സരരംഗത്ത് സജീവമായതോടെ കൃഷ്ണനും ഷൈനി കൃഷ്ണനും ഇപ്പോ തിരക്കോട് തിരക്കാണ്.