27 April 2024 Saturday

കല്ലുര്‍മ്മയില്‍ യുവാവ് കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ചു

ckmnews


ചങ്ങരംകുളം:കല്ലുര്‍മ്മയില്‍ യുവാവിനെ കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കല്ലുര്‍മ്മ കിഴക്കുമുറിയില്‍ താമസിക്കുന്ന പരേതനായ ചെമ്പന്റെ മകന്‍ വീനീത്(32)നെയാണ്  കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.രാത്രി ഉറങ്ങാന്‍ കിടന്ന  വിനീതിനെ കാലത്ത് കിടപ്പ് മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.അവിവാഹിതനായ വിനീത് അമ്മക്കൊപ്പം തനിച്ചാണ് താമസിച്ചിരുന്നത്.കണ്‍സക്ഷന്‍ ജോലിക്കാരനാണ്.ചങ്ങരംകുളം സണ്‍റൈസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുക്കും.മാതാവ് അമ്മിണി.സഹോദരന്‍ വിനോദ്(യുഎഇ)സഹോദരി ബീന