08 May 2024 Wednesday

കോവിഡ് 19 മലപ്പുറം ജില്ലയില്‍ 858 പേര്‍ കൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി ജില്ലയിൽ നിരീക്ഷണത്തിൽ കഴിഞ്ഞവരുടെ എണ്ണം 14500 കവിഞ്ഞു

ckmnews


മലപ്പുറം : കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇന്നലെ 858 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് കോവിഡ് പ്രതിരോധ മുഖ്യ സമിതി അവലോകന യോഗത്തില്‍ അറിയിച്ചു. 

ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 14,794 ആയി. 

ഇതിൽ 100 പേർ വിവിധ ആശുപത്രികളിലും 21 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും 

നിരീക്ഷണത്തിൽ കഴിയുന്നു.

ബാക്കിയുള്ള ആളുകൾ വീടുകളിൽ സ്വയം നിരീക്ഷണത്തിലുമാണ് കഴിയുന്നത്.

രോഗം ബാധിച്ച് ജില്ലയില്‍ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്ന 12 പേരുടേയും ആരോഗ്യ നില തൃപ്തികരമാണെന്നും

624 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചതെന്നും

ജില്ലാ മെഡിക്കല്‍ ഓഫീസർ അറിയിച്ചു. 

ജില്ലയിൽ ഇന്നലെ ആരോഗ്യ ജാഗ്രത ലംഘിച്ചതിന് തിരൂർ ജില്ലാ ആശുപത്രിയിലെ അസിസ്റ്റൻറ് സർജൻ അലി അഷ്റഫിനെ ജില്ലാ മെഡിക്കൽ ഓഫീസർ സസ്പെൻഡ് ചെയ്തു.

ഡോക്ടർ നിരോധനാജ്ഞ ലംഘിച്ച് 19 ആളുകളുമായി കൂട്ടപ്രാർത്ഥനയും നമസ്കാരവും നടത്തിയതിനാണ് ഇയാൾക്കെതിരെ നടപടി.

ജില്ലയിൽ ഇന്നലെ പോലീസ് 127 കേസുകളായി 131 പേരെ പോലീസ് അറസ്റ്റ് ചെയ്തു 70 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട് ഇതോടെ നിരോധനാജ്ഞ ലംഘിച്ച് ഇതുവരെ പോലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 700 കവിഞ്ഞു .വരുംദിവസങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കാനാണ് പോലീസിൻറെ തീരുമാനം.