09 May 2024 Thursday

മഴക്കാല പൂര്‍വ്വ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി നന്നംമുക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രം ശുചീകരണം നടത്തി

ckmnews

ചങ്ങരംകുളം:മഴക്കാലപൂർവ്വ പൂർവ്വ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി നന്നംമുക്ക്  പ്രാഥമികാരോഗ്യകേന്ദ്രം ശുചീകരിച്ചു. ഗ്രാമ പഞ്ചായത്തും,തൊഴിലുറപ്പ് തൊഴിലാളികളും ആശാവർക്കർമാരും കുടുംബശ്രീയും സംയുക്തമായാണ് പി എച്ച് സി പരിസരം ശുചീകരിച്ചത്.ഗ്രാമപഞ്ചായത്ത്  വൈസ് പ്രസിഡണ്ട് ടി കോമളം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മധുസൂദനൻ, എംകെ മണികണ്ഠൻ, വിനയകുമാർ,  ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ കെ കെ ലക്ഷ്മണൻ മാസ്റ്റർ, തുടങ്ങിയവർ പങ്കെടുത്തു. മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായാണ് ശുചീകരണം നടക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് അംഗവും മുൻ പ്രസിഡണ്ടുമായ ടി സത്യൻ പറഞ്ഞു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി മണികണ്ഠൻ പരിപാടിക്ക് നന്ദി പറഞ്ഞു.