26 April 2024 Friday

അദൃശ്യ മനുഷ്യനെയും കള്ളനെയും തേടി ജനങ്ങള്‍ പുറത്തിറങ്ങണ്ട... ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയാല്‍ കേസെടുക്കും

ckmnews

ചങ്ങരംകുളം:അദൃശ്യ മനുഷ്യനെയും കള്ളനെയും തേടി ജനങ്ങള്‍  പുറത്തിറങ്ങിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ചങ്ങരംകുളം പോലീസ്.ലോക്ക് ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയാല്‍ കേസെടുക്കും സോഷ്യല്‍ മീഡിയകളില്‍ അനാവശ്യ പ്രചരണം നടത്തുന്നവര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കും.പ്രദേശത്ത് ചാടുകയും പറക്കുകയും നിമിഷങ്ങള്‍ക്കകം അപ്രത്യക്ഷനാവുകയും ചെയ്യുന്ന അദൃശ്യ മനുഷ്യനെയും കള്ളനെയും തേടി ജനങ്ങള്‍ കൂട്ടത്തോടെ തെരുവില്‍ ഇറങ്ങുന്ന അവസ്ഥ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് പോലീസ് കര്‍ശന നടപടിയിലേക്ക് നീങ്ങിയത്.പ്രദേശങ്ങളില്‍ രാത്രി കാലങ്ങളില്‍ പെട്രോളിങ് ശക്തമാക്കിയിട്ടുണ്ട് നിലവില്‍ ഭയപ്പെടേണ്ട ഒരു സാഹചര്യവുമില്ല വീട്ടില്‍ നിങ്ങള്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ തോന്നിയാല്‍ ഏത് സമയവും പോലീസിനെ വിളിക്കാം.പരസ്പര ബന്ധമില്ലാത്ത വീഡിയോ ഫോട്ടോ വോയ്സ് എന്നിവ ഷെയര്‍ ചെയ്ത് ജനങ്ങളെ ഭീതിപ്പെടുത്തുന്ന രീതിയില്‍ സന്ദേശങ്ങള്‍ പരത്തിയാല്‍ കര്‍ശനനടപടികള്‍ സ്വീകരിക്കുമെന്നും ചങ്ങരംകുളം എസ്ഐ മനോജ് കുമാര്‍ അറിയിച്ചു