26 April 2024 Friday

കമ്യൂണിറ്റി കിച്ചൻ ബ്ലോക്ക് പഞ്ചായത്ത് അട്ടിമറിക്കുന്നു യു ഡി എഫ്

ckmnews

സർക്കാർ നിർദേശപ്രകാരം ലോക്ഡൗൺ മൂലം പ്രയാസം അനുഭവിക്കുന്നവർക്കായി  ഗ്രാമ പഞ്ചായത്തുകൾ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചനുകൾ മാതൃകാപരമായി പ്രവർത്തിച്ചു വരികയാണ്  ഇതിനെ അട്ടിമറിക്കാനായി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് സമാന്തര കിച്ചൻ നടത്തുന്നത് അനുവദിക്കാനാവില്ല എന്ന് യു ഡിഎഫ് പൊന്നാനി നിയോജക മണ്ഡലം കമ്മറ്റി. ബ്ലോക് പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചന്റെ പേരിൽ സുതാര്യമല്ലാത്ത രീതിയിൽ വ്യാപകമായി പണപ്പിരിവ് നടത്തി  സിപിഎം അണികൾ വഴി തൽപ്പര കക്ഷികൾക്ക് വിതരണം നടത്തുകയുമാണ് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് ചെയ്യുന്നതെന്നും യു ഡി എഫ് കുറ്റപ്പെടുത്തി , ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് ചീഫ് സെക്രട്ടറിക്കും ,ജില്ലാ കളക്ടർക്കും യു ഡി എഫ് പഞ്ചായത്ത് ഭരണസമിതികൾ പരാതി നൽകിയതായും യു ഡി ഫ് നേതാക്കളായ അഹമ്മദ് ബാഫഖി തങ്ങൾ, എം വി ശ്രീധരൻ മാസ്റ്റർ, ഷംസു ക ല്ലാട്ടയിൽ, ഷാനവാസ് വട്ടത്തൂർ ,സിദ്ദീക്ക് പന്താവൂർ സുരേഷ് പുന്നക്കൽ, പി പി ഉമ്മർ, റിയാസ് പഴഞ്ഞി അറിയിച്ചു