26 April 2024 Friday

സക്കറിയയുടെ 'ഭാസ്കരപട്ടേലരും എൻ്റെ ജീവിതവും' : നോവൽ ചർച്ച സംഘടിപ്പിച്ചു

ckmnews



ചങ്ങരംകുളം:സാംസ്കാരിക സമിതി ഗ്രന്ഥശാല നടത്തി വരുന്ന പ്രതിവാര പുസ്തക ചർച്ചയിൽ ഈ വർഷത്തെ സംസ്ഥാന സർക്കാരിൻ്റെ സാഹിത്യത്തിനുള്ള സമഗ്ര സംഭാവനയ്ക്ക് എഴുത്തച്ഛൻ പുരസ്കാരം കരസ്ഥമാക്കിയ പ്രശസ്ത എഴുത്തുകാരൻ സക്കറിയയുടെ 'ഭാസ്കരപട്ടേലരും എൻ്റെ ജീവിതവും' എന്ന നോവലിനെ ആസ്പദമാക്കി ചർച്ച സംഘടിപ്പിച്ചു. കഥാകൃത്ത് സോമൻ ചെമ്പ്രേത്ത് പുസ്തകത്തെ ആധാരമാക്കി ആമുഖപ്രഭാഷണം നിർവ്വഹിച്ചു. പ്രസിഡൻ്റ് എം. ശ്രീധരൻ മോഡറേറ്ററായി. പി. വേണുഗോപാൽ, അഞ്ജലി. എം, രാജലക്ഷ്മി തുടങ്ങിയവർ വായനാനുഭവങ്ങൾ പങ്കുവച്ചു. എം. നിദുല ചർച്ചയുടെ അവലോകനം നിർവ്വഹിച്ചു. സെക്രട്ടറി എം. ഉണ്ണികൃഷ്ണൻ നന്ദി പ്രകാശാപ്പിച്ചു.