26 April 2024 Friday

കൊവിഡ് വ്യാപനം തടയാൻ മദ്യശാലകൾ അടച്ചിടണം:ലഹരി നിർമാർജന സമിതി.

ckmnews

കൊവിഡ് വ്യാപനം തടയാൻ മദ്യശാലകൾ അടച്ചിടണം:ലഹരി നിർമാർജന സമിതി.


കോഴിക്കോട്:സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം കൂടീയ നിലയിൽ തുടരുന്നതിന് കാരണമാകുന്നത് അനിയന്ത്രിതമായ മദ്യം വിതരണവും മദ്യശാലകളുടെ പ്രവർത്തനങ്ങളുമാണെന്ന് ലഹരി നിർമാർജന സമിതി ഓൺലൈൻ യോഗം അഭിപ്രായപ്പെട്ടു.കൊവിഡിന്റ തുടക്കത്തിൽ  മദ്യശാലകൾ അടച്ചിട്ടപ്പോൾ ഉണ്ടായിരുന്ന വളരെചുരുങ്ങിയ  കൊവിഡ് പോസിറ്റീവ് കേസുകൾ അതിന് തെളിവാണ്.അതുകൊണ്ട് കൊവിഡ് വ്യാപനം തടയാൻ മദ്യശാലകൾ  അടച്ചിടണം എന്നാവശ്യപെട്ട് എൽഎൻഎസ് നടത്തിവരുന്ന സമര പരിപാടികളുടെ ഭാഗമായി  പഞ്ചായത്ത് ശാഖാ തലങ്ങളിൽ,വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ചും പ്രത്യക്ഷ നിൽപ്പ് സമരം നടത്താൻ

 എൽഎൻഎസ് സംസ്ഥാന സമിതി ഓൺലൈൻ യോഗം തീരുമാനിച്ചു. വർക്കിംഗ് പ്രസിഡന്റ് പിഎംകെ കാഞ്ഞിയൂർ അധ്യക്ഷത വഹിച്ചു.സിനീയർ വൈസ് പ്രസിഡന്റ് കുറുക്കോളി മൊയ്തീൻ  ഉദ്ഘാടനം ചെയ്തു.നവംബർ 16, മുതൽ 21 വരെയുള്ള ദിവസങ്ങളിലായി ബാനറുകളും പ്ലക്കാർഡുകളുമേന്തികൊവിഡ് പ്രോട്ടോക്കോൾ പാലിച്ചും സംസ്ഥാന വ്യാപകമായി സമരം സംഘടിപ്പിക്കും.എൽഎൻഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ .കെ. കഞ്ഞികോമു മാസ്റ്റർ, സംസ്ഥാന ജില്ലാ ഭാരവാഹികളായ എം .കെ .എ .ലത്തീഫ്, ഇമ്പിച്ചി മമ്മുഹാജി, ഉമർവിളകോട്, കെ കെ .ഹംസകുട്ടി, സി .എം. യൂസഫ്, മൂസ്സാൻപാട്ടില്ലത്ത്, അബുഗുഡലായ്, ഷാജുതോപ്പിൽ, അബ്ദുൽ മടക്കിമല, മജീദ് ഹാജി വടകര, കെ. മറിയം ടീച്ചർ, വി .കെ .എം .ഷാഫി, ഷാനവാസ് തുറക്കൽ, കെ. എച്ച. എം. അഷ്റഫ്, രാജാ.എ. കരീം, അബ്ദുൽ ഷുക്കൂർ ചെമ്പറക്കി,  ഖാദർ മുണ്ടേരി, കെ മൂസ്സകുട്ടിമാസ്റ്റർ, അബ്ദുൽ നാസ്സർ കാവനൂർ, അയ്യൂബ് ആലുക്കൽ, അബ്ദുല്ല മാനന്തവാടി, കെ. ടി. എ .ലത്തീഫ് ഒതളൂർ,സീമ യഹയ, ഹമീദ് പട്ടിക്കാട്, അബ്ദുൽ വഹാബ് തിരൂരങ്ങാടി, ഹബീബ് വിഴിഞ്ഞം തുടങ്ങിയവർ പങ്കെടുത്തു.