26 April 2024 Friday

തര്‍ക്കങ്ങള്‍ക്കൊടുവില്‍ ആലംകോട് പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു

ckmnews

തര്‍ക്കങ്ങള്‍ക്കൊടുവില്‍ ആലംകോട് പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു


ചങ്ങരംകുളം:ദിവസങ്ങള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍ ആലംകോട് പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു.മുസ്ലിംലീഗിന് ഉറച്ച പിന്തുണയുള്ള വാര്‍ഡില്‍ മുസ്ലിംലീഗില്‍ നിന്ന് അച്ചടക്ക നടപടികളുടെ ഭാഗമായി മാറ്റിനിര്‍ത്തിയ മുന്‍ യൂത്ത് ലീഗ് നേതാവും നിലവില്‍ ആലംകോട് പഞ്ചായത്ത് അംഗവുമായ കെഎം ഹാരിസിനെ എട്ടാം വാര്‍ഡില്‍ ലീഗ് സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചില്ലെങ്കില്‍ പൊതു സ്വതന്ത്രനായി മത്സരിക്കുമെന്ന് ഹാരിസ് ഭീഷണി മുഴക്കിയതോടെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീണ്ടത്.പ്രദേശത്ത മുസ്ലിംലീഗ് നേതാവായ ബഷീര്‍ മൗലവിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പ്രാദേശിക നേതൃത്വം നിര്‍ദേശം നല്‍കിയെങ്കിലും ചില പ്രദേശങ്ങളില്‍ നിന്ന് യൂത്ത് ലീഗ് നേതാവ് അശറഫ് വളയംകുളത്തിനെ പരിഗണിക്കണമെന്ന ആവശ്യം കൂടി വന്നതോടെ പ്രതിസന്ധി രൂക്ഷമാവുകയായിരുന്നു.ബഷീര്‍ മൗലവിയെ സ്ഥാനാര്‍ത്ഥി ആക്കിയാല്‍ വിജയ സാധ്യത കുറയുമെന്ന നിലപാടില്‍ ചിലര്‍ ഉറച്ച് നിന്നതോടെ തര്‍ക്കങ്ങളിലേക്ക് നീണ്ടു.ഒടുവില്‍ പ്രദേശവാസികളുടെയും പ്രാദേശിക ലീഗ് യൂത്ത് ലീഗ് ഭാരവാഹികളുടെയും തീരുമാനപ്രകാരം ഇ വി ബഷീര്‍ മൗലവിയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ലീഗ് നേതൃത്വം തീരുമാനിക്കുകയായിരുന്നു.യുഡിഎഫ് സ്ഥാനാര്‍ത്ഥി തര്‍ക്കം അറിഞ്ഞതോടെ വിജയ സാധ്യത കുറഞ്ഞ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്ന കാര്യത്തിലും താമസം വരുത്തുകയായിരുന്നു.യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതോടെ സിപിഎം ഉടനെ പ്രദേശത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും