26 April 2024 Friday

വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യാൻ ഉദ്യോഗസ്ഥൻ ഒത്തുകളിച്ചെന്ന് പരാതി

ckmnews


ചങ്ങരംകുളം:വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യുവാൻ പഞ്ചായത്ത് സെക്രട്ടറിയും ഭരണകക്ഷിയും ഒത്ത്കളിച്ച് അധികാര ദുർവിനിയോഗം ചെയ്തതായി പരാതി.വട്ടംകുളംഗ്രാമ പഞ്ചായത്തിലെ ഏഴാം വാർഡിലെ കോട്ടവളപ്പിൽ മുഹമ്മദ് റിയാസിന് കിട്ടിയകാരണം കാണിക്കൽ നോട്ടീസാണ് പരാതിക്ക് കാരണമായത്.നവംബർ 7 തീയതി ഹാജരാകാനുള്ള നോട്ടീസ് കിട്ടുന്നത് നവംബര്‍ 11നാണ് എന്നത് തന്നെവോട്ടർക്ക് അവസരം നിഷേധിക്കാനുള്ള കുത്സിത ശ്രമമാണെന്നാണ് പരാതിക്കാരന്‍ ആരോപിക്കുന്നത്.നോട്ടീസ് കിട്ടിയ ഉടൻ സെക്രട്ടറിയെ കണ്ടപ്പോൾ പരാതിക്കാരന്റെമേൽവിലാസം വ്യക്തമാക്കിത്തരാനോ പരാതിയുടെ പകർപ്പ് നല്‍കാനോ സെക്രട്ടറിതയ്യാറായില്ല എന്നത് ഭരണകക്ഷിയും സെക്രട്ടറിയും ഒത്തുകളിക്കുന്നു എന്ന സംശയം ബലപ്പെടുത്തുന്നുവെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു.പരാതിക്കാരനെ നേരിട്ട് ചെന്ന്കണ്ടെത്തിയപ്പോൾ അയാൾക്ക് ഒന്നുമറിയില്ലന്നായിരുന്നു മറുപടിയെന്നും പരാതികൊടുത്തെന്നു പറയുന്ന വ്യക്തിയുടെ പേരിൽ ഒരു പരാതിമാത്രമല്ല ഉള്ളതെന്നും എല്ലാ പരാതിയിലേയും ഭാഷ ശൈലിയുംകയ്യെഴുത്തും ഒന്നാണെന്നുമാണെന്നും ആരോപണമുണ്ട്.പരാതി വ്യാജമായി ചമച്ച് നോട്ടീസ്പുറപ്പെടുവിക്കുകയും കാരണം ബോധിപ്പിക്കാൻ സമയം കിട്ടാത്ത വിധം കത്ത്

പോസ്റ്റ് ചെയ്യുന്നതിന് കാലതാമസം വരുത്തുകയും ചെയ്തതിന് പിന്നിൽ സെക്രട്ടറിയും ഓഫീസ് സ്റ്റാഫും ഭരണകക്ഷിയും ഒത്ത് ചേർന്നുള്ളഗൂഢശ്രമങ്ങളാണെന്നുംസെക്രട്ടറിയുടെ ഈ അധികാരദുർവിനിയോഗം പരിശോധിക്കണമെന്നും ഇത്തരത്തിൽ നീക്കം ചെയ്യപ്പെട്ടവോട്ടുകൾ പുനസ്ഥാപിക്കാന്‍ അടിയന്തിരമായി നടപടികൈകൊള്ളണമെന്നും ഇതിനാൽ ആവശ്യപ്പെട്ട് മലപ്പുറം ഡെപ്യൂട്ടി ഡയറക്ടർക്ക്പരാതി നൽകിയിട്ടുണ്ട്.