01 May 2024 Wednesday

കമ്മ്യൂണിറ്റി കിച്ചനിലേക്ക് രണ്ട് ദിവസം ഭക്ഷണം സ്പോണ്‍സര്‍ ചെയ്ത് ഒതളൂര്‍ സ്വദേശികള്‍

ckmnews


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചനിലേക്ക്

 അടുത്ത രണ്ടു ദിവസത്തേക്ക്  രാത്രി ഭക്ഷണത്തിന് ചപ്പാത്തി സ്പോൺസർ ചെയ്ത് ഒതളൂര്‍ സ്വദേശികളുടെ മാതൃക.ഒതളൂര്‍ സ്വദേശികളായ സക്കീർ ഹുസൈൻ, ലക്ഷ്മണൻ ചീനിക്കൽ,ആലംകോട്  യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ഹരിലാൽ എന്നിവരാണ് ആലംകോട്  പഞ്ചായത്ത് പ്രസിഡന്റ് സുജിത സുനിലിനെ നേരിൽ കണ്ട് വിവരം അറിയിച്ചത്. മെമ്പർമാരായ ആയിഷ ഹസ്സൻ, അലി എന്നിവർ സാന്നിധ്യം വഹിച്ചു.