08 May 2024 Wednesday

ആലംകോട് പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ മത്സരത്തിന് ചൂടേറും

ckmnews

ആലംകോട് പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ മത്സരത്തിന് ചൂടേറും


ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്തിലെ ചിയ്യാനൂര്‍ പ്രദേശം ഉള്‍പ്പെടുന്ന എട്ടാം വാര്‍ഡില്‍ ഇത്തവണ മത്സരത്തിന് ചൂടേറും.മുസ്ലിംലീഗിന് കൃത്യമായ ഭുരിപക്ഷമുള്ള വാര്‍ഡില്‍ പാര്‍ട്ടി നേതൃത്വം അച്ചടക്ക നടപടികളുടെ ഭാഗമായി പാര്‍ട്ടിയില്‍ നിന്ന് തഴഞ്ഞ ആലംകോട് ഗ്രാമപഞ്ചായത്ത് അംഗവുമായ മുന്‍ യൂത്ത് ലീഗ് നേതാവ് സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങിയതോടെയാണ് പ്രദേശത്തെ ഇലക്ഷന്‍ ചൂടുപിടിക്കുന്നത്.പാര്‍ട്ടി നേതൃത്വം ഇടപെട്ട് പ്രശ്നപരിഹാരത്തിന് ശ്രമം നടത്തിയെങ്കിലും പാര്‍ട്ടി സീറ്റ് നല്‍കാന്‍ തയ്യാറാവാതെ വന്നതോടെയാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഞാന്‍ മത്സരിക്കുമെന്ന് പരസ്യ നിലപാട് എടുത്തിരിക്കുന്നത്.പാര്‍ട്ടി നേതൃത്വം എട്ടാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മറ്റൊരു ലീഗ് നേതാവിനെ ഏറെ കുറെ തീരുമാനിച്ച് കഴിഞ്ഞതായാണ് വിവരം ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസങ്ങളില്‍ ഉണ്ടാവും.