26 April 2024 Friday

സംസ്ഥാനത്ത് 15 വര്‍ഷത്തിലധികം പഴക്കമുള്ള ഓട്ടോകള്‍ക്ക് നിരോധനം വരുന്നു

ckmnews

സംസ്ഥാനത്ത് 15 വര്‍ഷത്തിലധികം പഴക്കമുള്ള ഓട്ടോകള്‍ക്ക് നിരോധനം വരുന്നു


തിരുവനന്തപുരം:സംസ്ഥാനത്ത് 15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് നിരോധം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി സര്‍ക്കാര്‍. ഇതിനായി കേരളാ മോട്ടോര്‍ വാഹനചട്ടം സര്‍ക്കാര്‍ ഭേദഗതി ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇതോടെ 2021 ജനുവരി ഒന്നിന് ശേഷം ഈ ഓട്ടോറിക്ഷകള്‍ക്ക് റോഡില്‍ ഇറങ്ങാന്‍ സാധിക്കില്ല.പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ഓട്ടോറിക്ഷകള്‍ക്കായിരിക്കും ഈ നിയമം ബാധകമാകുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 15 വര്‍ഷത്തില്‍ അധികം പഴക്കമുള്ള നിരോധനം സംബന്ധിച്ച് ദേശിയ ഹരിത ട്രൈബ്യൂണലിന്റെയും നിര്‍ദേശമുണ്ട്.

 

സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങളെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ 15 വര്‍ഷത്തില്‍ അധികം പഴക്കമുള്ള ഓട്ടോറിക്ഷകള്‍ ഇലക്ട്രിക്, സിഎന്‍ജി, എല്‍ പി ജി, എല്‍ എന്‍ ജി തുടങ്ങിയവയിലേക്ക് മാറിയാല്‍ തുടര്‍ന്നും ഉപയോഗിക്കാന്‍ സാധിക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്.നിരോധനം നിലവില്‍ വന്ന ശേഷം പഴക്കം ചെന്ന ഇത്തരം ഓട്ടോറിക്ഷകള്‍ ടാക്‌സി ആയിട്ട് ഓടിയാല്‍ നിയമനടപടി സ്വീകരിക്കും