27 April 2024 Saturday

തൂക്കം കുറഞ്ഞ കോഴിക്കുഞ്ഞുങ്ങളെ നല്‍കി വഞ്ചിച്ചെന്ന പരാതിയുമായി കോഴി കര്‍ഷകര്‍

ckmnews

തൂക്കം കുറഞ്ഞ കോഴിക്കുഞ്ഞുങ്ങളെ നല്‍കി വഞ്ചിച്ചെന്ന പരാതിയുമായി കോഴി കര്‍ഷകര്‍ 


ചങ്ങരംകുളം:ഫാമിലേക്ക് എത്തിച്ച് നല്‍കിയ കോഴിക്കുഞ്ഞുങ്ങള്‍ക്ക്  കരാര്‍പ്രകാരമുള്ള തൂക്കം ലഭിച്ചില്ലെന്നും പണം തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ട് കോഴികര്‍ഷകര്‍ ചങ്ങരംകുളം പോലീസിന് പരാതി നല്‍കി.ബാംഗ്ളൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഫാക്ടറിയില്‍ നിന്നെത്തിച്ച 600 ഓളം കോഴിക്കുഞ്ഞുങ്ങള്‍ക്കാണ് നിശ്ചിത തൂക്കം ലഭിച്ചില്ലെന്ന ആരോപണവുമായി കര്‍ഷകര്‍ രംഗത്ത് വന്നത്. 40 ഗ്രാമിന്റെ കോഴിക്കുഞ്ഞുങ്ങള്‍ക്ക് കരാര്‍ വ്യവസ്ഥയില്‍ പണം നല്‍കിയെന്നും ആണ് 28 ഗ്രാമിന്റെ കോഴിക്കുഞ്ഞുങ്ങള്‍ ആണ്  നല്‍കിയതെന്നും പണം തിരിച്ച് നല്‍കിയില്ലെന്നും കാണിച്ചാണ് മലബാര്‍ കോഴി കര്‍ഷകസംഘം സെക്രട്ടറി പ്രദീപ് ചങ്ങരംകുളം പോലീസിന് പരാതി നല്‍കിയത്