27 April 2024 Saturday

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാദ്ധ്യത; ജാഗ്രതാ നിര്‍ദേശം

ckmnews

സംസ്ഥാനത്ത് ഞയറാഴ്ചവരെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടുകൂടിയ കനത്ത മഴക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വുകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലുണ്ടായ ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണം.  അടുത്ത മൂന്ന് മണിക്കൂറിനിടെ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മലയോര മേഖലകളില്‍ ഇടിമിന്നല്‍ സജീവമാകാനാണ് സാധ്യതയെന്നു് മുന്നറിപ്പ് നല്‍കിയിട്ടുണ്ട്.  ഉച്ചയ്ക്ക് രണ്ട് മണിമുതല്‍ രാത്രി 10 വരെ ഇടിമിന്നലിന് സാധ്യത കൂടുതലായതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ പറയുന്നു.